കെ.വി.യു.പി.എസ്.പഴകുളം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ചരിത്രം

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ ആലുംമൂട് എന്ന ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു മഹത് വിദ്യാലയമാണ് KVUPS. നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണം കൊണ്ട് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം.

            1976 മെയ്‌ മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. 1976 ഇൽ 5ആം സ്റ്റാൻഡേർഡിൽ 110 കുട്ടികളോടെയാണ് ഈ സ്കൂളിന്റെ തുടക്കം. പഴകുളം ഗവണ്മെന്റ്  എൽ പി എസ്  ആണ് ഇതിന്റെ ഫീഡിങ് സ്കൂൾ. പഴകുളം എൽ പി എസ് ഇൽ നിന്നും നാലാം ക്ലാസ്സ്‌  കഴിഞ്ഞ കുട്ടികൾക്കു തുടർ വിദ്യാഭ്യാസം നടത്തുന്നതിന്  കിലോമീറ്ററുകൾ ദൂരെയുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു. യാത്രാസൗകര്യം കുറവായിരുന്ന ആ കാലഘട്ടത്തിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് വളരെയധികം ബുദ്ദിമുട്ടുകൾ സഹിക്കേണ്ടി വന്നു. ഈ അവസ്ഥ മനസിലാക്കിയ അന്നത്തെ ഗവണ്മെന്റ് എയ്ഡഡ് മേഖലയിൽ സ്കൂളുകൾ അനുവദിച്ചപ്പോൾ പഴകുളം കൃഷ്ണ വിലാസത്തിൽ ശ്രീ  പി എസ് സുകുമാരൻ വൈദ്യർ നൽകിയ അപേക്ഷ പരിഗണിച്ചാണ് ഈ സ്കൂൾ അനുവദിച്ചത്.
       1976 ഇൽ 5ആം സ്റ്റാൻഡേർഡ് ഇൽ 110 കുട്ടികളോടെയാണ് ഈ സ്കൂളിന്റെ തുടക്കം. തുടർന്നുള്ള വർഷങ്ങളിൽ 6,7 ക്ലാസ്സ്‌ കൾ ആരംഭിച്ചു.1996 ഇൽ ഈ സ്ഥാപനം പഴകുളം മണിഭവനത്തിൽ കെ കെ വിശ്വംഭരൻ പിള്ളയുടെ ഭാര്യ ശാരദമണിയമ്മയുടെ പേരിൽ കൈമാറ്റം ചെയ്യപ്പെട്ടു. ഇപ്പോൾ ശാരദമണിയമ്മയുടെ ഉടമസ്ഥതയിൽ ആണ് ഈ സ്ഥാപനം.

ഭൗതികസൗകര്യങ്ങൾ

5 മുതൽ 7 വരെയുള്ള ക്ലാസുകൾക്കായി വെവ്വേറെ ക്ലാസ്സ്‌ മുറികളും സയൻസ് ലാബ് ഗണിതലാബ് എന്നിവയും ഉണ്ട്.2 സ്മാർട്ട്‌ ക്ലാസ്സ്‌ റൂം 3 ലാപ്ടോപ് 2 പ്രൊജക്ടർ എന്നിവയുണ്ട്. മതിയായ ശുദ്ദജല സംവിധാനം ശുചീമുറികൾ എന്നിവയും ഈ വിദ്യാലയത്തിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

അർദ്രം പദ്ധതി, കൃഷിക്കൂട്ടം പദ്ധതി, വായന വസന്തം, എഴുത്തുപെട്ടി, പരിസ്ഥിതി ക്ലബ്‌, സംസ്‌കൃതം ക്ലബ്‌

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : P S രമാദേവികുഞ്ഞമ്മ ,ശ്രീ N ഗോപാലക്കുറുപ്പ് ,ശ്രീമതി S ശാന്തമ്മ ,ശ്രീമതി P റംല ബീവി ,ശ്രീമതി ഡി രാധാദേവി ,ശ്രീമതി J ശാരദാമ്മ ,ശ്രീമതി ബി ഓമനയമ്മ ,ശ്രീമതി ഹമീദാബീവി N

മികവുകൾ

സ്റ്റേറ്റ് സോഷ്യൽ സയൻസ് മേളയിൽ സ്റ്റിൽ മോഡൽ ന് സ്കൂളിലെ 2 കുട്ടികൾക്കു എ ഗ്രേഡ് നേടാൻ കഴിഞ്ഞു ജില്ലാ കലോത്സവത്തിന് വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ട്

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, ബഷീർ ദിനം, ലഹരിവിരുദ്ധ ദിനം, വയോജന ദിനം, എന്നിവ പ്രത്യേക പരിപാടികളോട് കൂടി ആഘോഷിക്കുന്നു

അദ്ധ്യാപകർ

കവിതാ മുരളി, ലക്ഷമീരാജ്, ബീനാ .വി, വന്ദനാ വി.സ്, ജൂലീമോൾ.ജെ, ജയരാജ്.കെ.സ്‌, ബസീം.ഐ, സ്മിത.ബി, രഞ്ചിതാവിജയ്

ക്ലബ്ബുകൾ

സയൻസ് ക്ലബ്‌, സോഷ്യൽ ക്ലബ്‌, ഫോറെസ്റ്റ് ക്ലബ്‌, ഹെൽത്ത്‌ ക്ലബ്‌, ഹിന്ദി ക്ലബ്‌, വിദ്യാരംഗം , കലാ സാഹിത്യവേദി, മാത്‍സ് ക്ലബ്‌

സ്കൂൾ ഫോട്ടോകൾ

SCHOOLPHOTO

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=കെ.വി.യു.പി.എസ്.പഴകുളം&oldid=1056870" എന്ന താളിൽനിന്ന് ശേഖരിച്ചത്