കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്/അക്ഷരവൃക്ഷം/അതിജിവനത്തിന്റെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:41, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14016 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ കാലം       | co...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനത്തിന്റെ കാലം      


കേരളക്കരയാകെ ദുരിതം വിതച്ചൊരാ ലോകത്തെ തമസ്സിലാക്കിയ വ്യാധിയെ

ഭീതിയുടെ പോർമുഖത്തിൽ കാണല്ലേ 

സോദരാ ഇത് അതിജീവിക്കും നമ്മൾ ചെറുത്തു നില്ക്കും ഭാരതാംബതൻ യശസ്സ് വാനോളമുയർത്തും ഇതിനു മുമ്പേ കേരളത്തെ മൃതയാക്കിയ നിപ വൈറസ് നമ്മൾക്ക് മുന്നിൽ തോറ്റോടീ കാലത്തിന്റെ കുത്തൊഴുക്കിൽ ശതവർഷങ്ങൾക്കു

മുമ്പേ മനുഷ്യരാശിക്കു ദുരിതം 

വിതച്ച ജീവൻ അപഹരിച്ച വസൂരിയും പ്ലേഗും ആന്ത്രാക്സും ഇൻഫ്ലുവൻസയും നാം കണ്ടൂ കരുതലിന്റെ കാവൽ മാലാഖമാരാം

ഡോക്ടർമാരും നഴ്സുമാരും 

ചെയ്ത ജീവത്യാഗത്തിന്റെ വില

മറന്നിടൊല്ലെ സോദരാ ഓർക്കണം
ഓർത്തിരിക്കണം നിപയ്ക്ക് 

മുമ്പിൽ സ്വജീവിതം രോഗിയുടെ ജീവനായ് ത്യജിച്ച കരുതലിന്റെ

സ്നേഹസ്പർശമാം നഴ്സ്  ലിനിതൻ
മനോധൈര്യം കാവലിന്റെ കവചമാം

ഇവർ ദൈവതുല്യരെന്നോർക്കണം

നീ സോദരാ വ്യാധികളെ ഭീതി കൊണ്ട് 

കാണരുത് മനോധൈര്യമാണ് ശക്തിയെന്നോർക്കണം ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 വില്ലനെ നാം തോല്പ്പിക്കും ഒറ്റക്കെട്ടായി ചെറുത്തു നിന്നിടും

വൈറസിന്റെ വലക്കണ്ണികൾ 

പൊട്ടിക്കും ഇന്ത്യാ മഹാരാജ്യത്തെ

കാത്തുരക്ഷിക്കും അമേരിക്ക ജർമനി 

ഇറ്റലി ചൈന വൻകിട രാഷ്ട്രങ്ങൾ തൻ പേര് നശിപ്പിച്ച മഹാമാരി തന്നെയാണിവൻ പണ്ട് കവികൾ വാഴ്ത്തിപ്പാടിയ കേരളക്കരയിന്നു

മൃതയായോ? പണ്ട് സ്വാതന്ത്ര്യ രണഭൂമിയെന്ന്

പുകൾപെറ്റ ഇന്ത്യാ മഹാരാജ്യത്തിനിന്ന് ഒരു ചുള്ളനാം വൈറസിനെ ചെറുക്കാൻ ആവാതായോ? അറിയില്ല സോദരാ ഇനിയെന്തു വരുമെന്നോ ഇതിന്റെ ഫലമെന്തെന്നോ പതറല്ലേ കരയല്ലേ പേടിക്കല്ലേ ഇതു നമ്മൾ അതിജീവിക്കും

സോപ്പുപയോഗിച്ച് കൈ കഴുകൂ ചുമയ്ക്കുമ്പോൾ തൂവാല ഉപയോഗിക്കൂ 

ആരോഗ്യ വകുപ്പും കേരള സർക്കാറും തരുന്ന നിർദേശങ്ങൾ അക്ഷരം തെറ്റാതനുസരിക്കൂ ഒപ്പമുണ്ട് സർക്കാർ നമ്മൾക്കൊപ്പമുണ്ട് ഈ ലോക്ഡൗൺ കാലത്ത് വീട്ടിലിരിക്കാം സർക്കാർ നിർദേശം പാലിക്കാം

മനസ് മടുക്കാതിരിക്കാൻ കുട്ടികൾതൻ
സർഗ്ഗ സൃഷ്ടികൾ പുറത്തെടുക്കാം
കോവിഡിൻ മുൾമുനയിൽ  ജീവനറ്റ 

മനുഷ്യർ തൻ തീരാരോദനങ്ങൾ നാളെയെങ്കിലുമൊരു പുതിയ പ്രഭാതം പിറക്കുമെന്ന പ്രത്യാശയോടെ ഇമ ചിമ്മാതെ കാത്തിരിക്കാം കോവിഡിനെ ഒത്തൊന്നിച്ചു തുരത്താം പ്രതീക്ഷകൾ തൻ തിരിനാളം അണയാതെ സൂക്ഷിക്കാം ഇത് അതിജീവനത്തിന്റെ കാലം

ലാവണ്യ പ്രവീൺ
8 K കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്
മട്ടനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



ഉപജില്ല, ജില്ല പേരുകൾ മലയാളത്തിൽത്തന്നെ നൽകണം. ചില്ലുകൾ ആണവച്ചില്ല് തന്നെ നൽകണം. (ഇവിടെ നിന്ന് പകർത്താം - ൽ ർ ൻ ൺ ൾ )