കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39060 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color= 4 }} ചൈന എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

ചൈന എന്ന രാജ്യത്ത് കണ്ടെത്തിയ വൈറസ് ആണ് കൊറോണ അഥവാ കോവിഡ് 19. ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ഈ വൈറസിനെ ആദ്യമായിക്കണ്ടത്. ഒരു കോടിയിൽ അധികം ജനസംഖ്യയുള്ള വുഹാൻ എന്ന നഗരത്തിൽ ഈ വൈറസ് വ്യാപിച്ചു. പിന്നീട് പല രാജ്യങ്ങളിലേക്കും വ്യാപിച്ചു. ലോകാരോഗ്യ സംഘടന ഇതിനെ കോവിഡ് 19 എന്ന പേരു നൽകി. കടുത്ത പനി, ചുമ, ശ്വാസതടസ്സം, ശരീര തളർച്ച, ഇവയാണ് രോഗലക്ഷണങ്ങൾ. ചുമ, തുമ്മൽ, സമ്പർക്കം മുഖേനയാണ് ഈ വൈറസ് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പടരുന്നത്. ഈ വൈറസ് കാരണം ലോകത്ത് പല രാജ്യങ്ങളിലായി ഒരുലക്ഷത്തിലധികം ജനങ്ങൾ മരിക്കുകയുണ്ടായി. വൈറസ് ബാധിച്ചവർ ഉടൻതന്നെ ചികിത്സ തേടുക. കേരളത്തിൽ ഈ വൈറസ് ധാരാളം പിടിപെട്ട് എങ്കിലും ഇതിൽ നിന്നും മോചനം നേടിക്കൊണ്ടിരിക്കുകയാണ്. എല്ലാ ജനങ്ങളും കടുത്ത ജാഗ്രതയിൽ തന്നെയാണ്.

              ലോകം കണ്ട ഏറ്റവും വിനാശകാരിയായ വൈറസിനെ ആണ് നാം ഇപ്പോൾ നേരിടുന്നത്. മൂന്നാം ലോക മഹായുദ്ധത്തിന് സമാനമായ ഒന്ന് തന്നെയാണിത്.  ഈ വൈറസ് ലോകം മുഴുവൻ കീഴടക്കിയെങ്കിലും അതിനെ ഒറ്റക്കെട്ടോടെയാണ് നേരിടുന്നത്. ഈ വൈറസിനെ നേരിടണമെങ്കിൽ നാം ഓരോരുത്തരും വിചാരിക്കേണ്ടതുണ്ട്. സാമൂഹിക അകലം പാലിച്ച് വീട്ടിൽ നിന്നും പുറത്തു പോകാതെ ഈ എതിരാളിയോട് പോരാടി നമുക്ക് വിജയം കൈവരിക്കാം.
വൈഷ്ണവ്
7 D കെ ആർ കെ പി എം ബി എച്ച് എസ്, കടമ്പനാട്
ശാസ്താംകോട്ട ഉപജില്ല
കൊട്ടാരക്കര
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം