കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39060 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണത്തിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത

പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എന്നെത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്. ഈ പരിസ്ഥിതി മനുഷ്യനും ജന്തുലോകവും സസ്യജാലങ്ങളും ചേർന്നതാണ്. പരിസ്ഥിതിയുടെ നിലനിൽപിന് ദോഷമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കുകയും മനുഷ്യ നിലനിൽപ് തന്നെ അപകടത്തിൽ ആവുകയും ചെയ്യും.

            പരിസ്ഥിതിയുമായുള്ള ഈ പരസ്പരബന്ധം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ജീവന്റെ നിലനിൽപ്പായ വായു പോലെ തന്നെ ആവശ്യമാണ് ജലവും. പക്ഷെ ദിനംപ്രതി ഇതൊക്കെ നമ്മുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. പണ്ട് ജനങ്ങൾ കൃഷി ചെയ്യാൻ താത്പര്യം കാട്ടിയിരുന്നു. നിലങ്ങൾ പാട്ടത്തിന് എടുത്തായിരുന്നു പലപ്പോഴും കൃഷി ചെയ്തിരുന്നത്. ഇന്ന് അതൊന്നും കാണാൻ കഴിയുന്നില്ല. എല്ലാവരും നിലങ്ങൾ നികത്തി കെട്ടിടങ്ങൾ പണിയുന്ന തിരക്കിലാണ്. അതിലൂടെ ജീവന്റെ നിലനില്പാണ് എണ്ണപ്പെട്ടുകൊണ്ടിരിക്കുന്നത്. പഴയ കാലഘട്ടത്തിൽ ജീവിച്ചിരുന്നവർക്ക് അസുഖങ്ങൾ പൊതുവെ കുറവായിരുന്നു. അന്ന് ജീവിച്ചിരുന്നവർ  അധ്വാനിക്കാൻ  തയ്യാറായിരുന്നു. ഇന്ന് എസി റൂമിൽ കംപ്യൂട്ടറിന്റെ മുന്നിൽ മാത്രമായി ഒതുങ്ങി കൂടിയവരാണ്.
                       ദിനംപ്രതി ഈ ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് മനുഷ്യർ. സംരക്ഷിക്കാൻ ആരും തന്നെ തയ്യാറാകുന്നില്ല. അതിന്റെ ഫലം പലരീതിയിലും അനുഭവിക്കുന്നുണ്ട്. പ്രകൃതി നമ്മൾക്കു ആവശ്യമായതൊക്കെയും തരുന്നുണ്ട്,  മനുഷ്യന്റെ അത്യാർത്തിക്കുള്ളത് ലഭിക്കില്ല. പ്രകൃതിയെ ചൂഷണം ചെയ്യുകയാണ് ഇന്നത്തെ ഈ തലമുറ. മനുഷ്യൻ തന്റെ സ്വാർത്ഥതാല്പര്യങ്ങൾക്കായി പ്രകൃതിയെ ദുരുപയോഗം ചെയ്യുന്നതാണ് കണ്ടുവരുന്നത്‌. ഭൂമി അമ്മയെപ്പോലെയാണ്. ആ അമ്മയുടെ സംരക്ഷണം മക്കളായ നമ്മൾ മനുഷ്യരുടെ കടമയാണ് എന്നൊക്കെ എല്ലാവരും വാതോരാതെ സംസാരിക്കാറുണ്ട്. പക്ഷെ അത് പ്രവർത്തിയിലൂടെ തെളിയിക്കാൻ ആരും തയ്യാറാകുന്നില്ല. 
                          പ്രകൃതി സംരക്ഷണത്തിലൂടെ ജീവന്റെ നിലനിൽപ് നമ്മുക്ക് തിരിച്ചു പിടിക്കാം. ഒറ്റക്കെട്ടായി നിന്ന് ഉറച്ച നിലപാടുകളോടെ പ്രകൃതിയെ സംരക്ഷിക്കാം, നമ്മളിൽ ഒരാളായി നമ്മുടേതാണെന്ന ബോധത്തോടെ. സ്വന്തം അമ്മയെയും പ്രകൃതിയെയും ആത്മാർത്ഥതയോടെ സ്നേഹിക്കാം സംരക്ഷിക്കാം എന്ന് ഉറച്ച തീരുമാനമെടുത്തു നടപ്പിലാക്കാം.... 
           സംരക്ഷിക്കാം പരിസ്ഥിതിയെ  നല്ലൊരു നാളെക്കായി....…
ശ്രീരാജ് ബി
8 C കെ ആർ കെ പി എം ബി എച്ച് എസ്, കടമ്പനാട്
ശാസ്താംകോട്ട ഉപജില്ല
കൊട്ടാരക്കര
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം