കുറുവങ്ങാട് സെൻട്രൽ യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:35, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16352 (സംവാദം | സംഭാവനകൾ)
കുറുവങ്ങാട് സെൻട്രൽ യു പി എസ്
വിലാസം
കൊയിലാണ്ടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201716352




................................

ചരിത്രം

           പഴയ കുറുന്പ്രനാട് താലൂക്കില്‍ പന്തലായനി വില്ലേജില്‍ കുറുവങ്ങാട് അംശം ദേശത്ത് മധ്യഭാഗത്തായി 1919 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സര്‍വ്വശ്രീ വാഴയില്‍ ഉണക്കന്‍   വൈദ്യര്‍ , വായനാരി രാരിച്ചന്‍ എന്നിവരായിരുന്നു മുന്‍കൈഎടുത്തവര്‍. ഒന്നുമുതല്‍ അ‍‍ഞ്ചുവരെ ഓരോഡിവിഷന്‍ വീതമുള്ള അന്നത്തെ വിദ്യാലയത്തിന്‍റെ പേര് കുറുവങ്ങാട് ഗേള്‍സ്  എലിമെന്‍ററിസ്കൂള്‍ എന്നായിരുന്നു. പിന്നീട് ഈസ്കൂള്‍ മേല്‍ പറഞ്ഞ ഉണക്കന്‍ വൈദ്യരുടെ മരുമകന്‍ ശ്രീ ചാത്തുക്കുട്ടി മാസ്റ്റര്‍ എന്ന് വ്യക്തിക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് ഒന്നുമുതല്‍  ഏഴുവരെ ക്ലാസുകള്‍ ഉള്ള, ഏവര്‍ക്കും പഠിക്കാന്‍ പറ്റുന്ന തരത്തില്‍ കുറുവങ്ങാട് സെന്‍ട്രല്‍ യു പി സ്കൂള്‍ എന്നപേരില്‍ വിദ്യാലയം വിപുലീകരിച്ചു. ഇന്ന് ഈ വിദ്യാലയം കൊയിലാണ്ടി മുന്‍സിപാലിറ്റിയില്‍ 17ാം ഡിവിഷനില്‍ സ്ഥിതിചെയ്യുന്നു. നരിക്കുനി ഇടമന ഇല്ലത്ത് ശ്രീ. മോഹനന്‍ നന്പൂതിരിയാണ് ഇന്ന് ഈ വിദ്യാലയത്തിന്‍റെ മാനേജര്‍.
          
          കുറുവങ്ങാട്, വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. അന്ന് കുട്ടികളെ വിദ്യാലയത്തിലാക്കണമെന്നോ പഠിപ്പിക്കണമെന്നോ ഉള്ള ചിന്ത രക്ഷിതാക്കള്‍ക്കില്ലായിരുന്നു. അക്കാലത്ത് അധ്യാപകര്‍ ദിവസവും വീടുകളില്‍ പോയി കുട്ടികളെ കൂട്ടിക്കൊണ്ടുവരുമായിരുന്നു.എന്നാല്‍ ക്രമേണ അതിനു മാറ്റം വരികയും കുട്ടികള്‍ ധാരാളമായി വന്നു തുടങ്ങുകയും ചെയ്തു. പെരുവട്ടൂര്‍,കോതമംഗലം, അണേല, പന്തലായനി, കുറുവങ്ങാട് മുതലായ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ ഇവിടെ പഠിക്കാന്‍ എത്തുന്നുണ്ട്.
          പെരുവട്ടൂര്‍ എല്‍ പി സ്കൂള്‍, കോതമംഗലം ഗവ.എല്‍ പി സ്കൂള്‍, കോതമംഗലം സൗത്ത് എല്‍ പി സ്കൂള്‍, ചനിയേരി മാപ്പിള എല്‍ പി സ്കൂള്‍, മുതലായവ കുറുവങ്ങാട് സെന്‍ട്രല്‍ യു പി സ്കൂളിന്‍റെ ഫീഡിംഗ് സ്കൂളുകളാണ്. ഇപ്പോള്‍ എളാട്ടേരി മേലൂര്‍ മുതലായ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ ഇവിടെ പഠിക്കാന്‍ എത്തുന്നുണ്ട്.
            തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും ഒക്കെ നിലനിന്നിരുന്ന അക്കാലത്ത് കേരളീയ ഗ്രാമങ്ങളില്‍ എല്ലാജനങ്ങള്‍ക്കും ഒരുപോലെ വിദ്യാഭ്യാസം  നേടികൊടുക്കാന്‍ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. മഹാഭൂരിപക്ഷം ജനങ്ങളും അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാന്‍ ബുദ്ധിമുട്ടിയ കാലമായിരുന്നു അന്ന്. അതിനെ മറികടന്ന് ജനങ്ങള്‍ക്ക് അറിവുപകരാന്‍ അന്നേ ഈ വിദ്യാലയത്തിനു കഴിഞ്ഞു. നാനാജാതി മതസ്ഥരും അക്കാലത്ത് തന്നെ ഇവിടെ ഒരുമിച്ചിരുന്ന് വിദ്യാഭ്യാസം നേടി എന്നത് അഭിമാനാര്‍ഹമാണ്.
            ഈ വിദ്യാലയത്തിന്‍റെ എല്ലാ വികസനപ്രവര്‍ത്തനങ്ങളിലും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ എക്കാലത്തും നല്‍കുന്നതിന് പി ടി എ ഉണ്ടായിരുന്നു എന്നത് പ്രത്യേകം സ്മരിക്കുന്നു. മികച്ച  പ്രവര്‍ത്തനം നടത്തുന്നതിനും സേവനം ചെയ്യുന്നതിനും പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകരും സന്നദ്ധരാണ്. മാനേജ്മെന്‍റിന്‍റെ ഭാഗത്ത്നിന്നും വേണ്ട സഹായസഹകരണങ്ങള്‍ ലഭിക്കുന്നുണ്ട്. സമീപത്തെ കലാസാംസ്കാരിക സംഘടനകളില്‍ നിന്നും പൊതുപ്രവര്‍ത്തകരില്‍നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

              വിദ്യാലയത്തിനു പ്രവര്‍ത്തിക്കാന്‍ പറ്റുന്ന വിധത്തില്‍ നാലു ബില്‍ഡിങ്ങുകള്‍ ഉണ്ട്. ഇവയിലാണ്, എല്‍ കെ ജി,  യു കെ ജി,  എല്‍ പി, യു പി ക്ലാസുകള്‍ നടക്കുന്ന്.  എല്‍ കെ ജി -1, യു കെ ജി - 1, എല്‍ പി - 8, യു പി - 8  ഡിവിഷനുകളില്‍ ക്ലാസുകള്‍ നടക്കുന്നു. അതില്‍ എല്‍ പി, യു പി വിഭാഗങ്ങളില്‍ ബോയ്സ് 214 ഉം ഗേള്‍സ് 166 ഉം കുട്ടികളാണ് ഇപ്പോള്‍ പഠിക്കുന്നത്.ക്ലാസ് മുറികള്‍, ചുമരുകള്‍ ഇനിയും തേക്കാനുണ്ട്,നിലം കോണ്‍ക്രീറ്റും പൂര്‍ണമല്ല. എസ് എസ് എ ഫണ്ട് ലഭിക്കുകയും ഫലപ്രദമായരീതിയില്‍ വിനിയോഗിക്കുകയും ചെയ്യുന്നുണ്ട്. ലൈബ്രറി ഫണ്ട്, സ്കൂള്‍ ഫണ്ട് എന്നിവയും വിനിയോഗിച്ചിട്ടുണ്ട്.
             സയന്‍സ് ലാബ്, കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി ​എന്നിവയ്ക് പ്രത്യേകം മുറികള്‍ ഉണ്ട്.  വര്‍ഷകാലത്ത് വെള്ളം കെട്ടിനില്‍ക്കുമെങ്കിലും നല്ല കളിസ്ഥലമുണ്ട്. ക്ലാസ് സപ്പറേഷന്‍ സൗകര്യം പരിമിതമാണ്. ഉച്ചഭക്ഷണവിതരണം നല്ലനിലയില്‍ നടക്കുന്നുണ്ടെങ്കിലും മെച്ചപ്പെട്ട പാചകപുരയും സൗകര്യവും ഇല്ല.സ്മാര്‍ട്ട് ക്ലാസ്റൂമിന്‍റെ അഭാവവും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

                     പാഠ്യ  പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കഴിവുതെളിയിച്ച മികച്ച  അധ്യാപകര്‍  ഇവിടെ ഉണ്ട്.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ചാത്തുക്കുട്ടി മാസ്റ്റര്‍
  2. ശങ്കരന്‍ മാസ്റ്റര്‍
  3. കെ ബാലന്‍ മാസ്റ്റര്‍
  4. ഇ കെ പത്മനാഭന്‍ മാസ്റ്റര്‍

പഠനപ്രവര്‍ത്തനങ്ങള്‍

നേട്ടങ്ങള്‍

      പാഠ്യ പാഠ്യേതര രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ വിദ്യാലയമാണിത്. കായികരംഗത്ത് നിരവധി വര്‍ഷങ്ങള്‍ തുടര്‍ച്ചയായി സബ്ജില്ലാ ചാന്പ്യന്‍മാരായിരിക്കുന്ന വിദ്യാലയമാണിത്. ഇന്ത്യയില്‍ അറിയപ്പെടുന്ന കായികതാരം സ്റ്റെഫിഗ്രാഫിനെ പോലുള്ളവര്‍ പഠിച്ചു. സംസ്ഥാനതലത്തില്‍ ആട്യാപാട്യ മല്‍സരങ്ങളില്‍ നിരവധിതവണചാന്പ്യന്‍മാരായി.
 സബ്ജില്ലയില്‍തന്നെ ആദ്യ കന്പ്യൂട്ടര്‍ വല്‍ക്കരണം നടന്നവിദ്യാലയമാണിത്. ഇപ്പോള്‍ നിരവധി കന്പ്യൂട്ടറുകള്‍ പ്രവര്‍ത്തന സജ്ജമാണ്. 1 മുതല്‍ 7 വരെ 100 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കുന്നു. കൂടുതല്‍ കന്പ്യൂട്ടറുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.
 തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും അറബിക് കലോല്‍സവത്തില്‍ എല്‍ പി വിഭാഗം ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് ഈ വിദ്യാലയത്തിനാണ്. സംസ്ക‍ൃതോല്‍സവത്തില്‍ പങ്കെടുക്കുന്ന വിഭാഗങ്ങള്‍ക്കെല്ലാം ഒന്നാം സ്ഥാനവും എ ഗ്രേഡും നേടുന്നു. പതിറ്റാണ്ടുകളായി നാടകരംഗത്ത് നീരവധിതവണ ജില്ലാവിജയികളായി. ഈവര്‍ഷവും സബ്ജില്ലയില്‍ നാടകത്തിന് ഒന്നാം സ്ഥാനവും മികച്ച നടിയും ഈസ്കൂളിന് സ്വന്തം. പ്രവര്‍ത്തി പരിചയമേളയില്‍ മികച്ചനിലവാരവും മല്‍സരിച്ച ഇനങ്ങള്‍ക്കെല്ലാം ജില്ലയില്‍ എ ഗ്രേഡും നേടാന്‍ സാധിച്ചു. 2015-16 വര്‍ഷത്തെ ന്യുമാത്സ് വിജയി ജിഷ്ണു ഈ വിദ്യാലയത്തിന്‍റെ മുതല്‍ക്കൂട്ടാണ്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. കാനാത്ത് ഗോവിന്ദന്‍ നായര്‍ (സ്വാതന്ത്ര്യസമരസേനാനി)
  2. സ്റ്റെഫി എബ്രഹാം (സ്പോട്സ് താരം)

ഉപസംഹാരം

     നൂറാം വര്‍ഷത്തിലേക്ക് അടുക്കുന്ന ഈ വിദ്യാലയം ഇനിയും ഏറെ മുന്നോട്ട് പോവേണ്ടതുണ്ട്. ഒരുവലിയതലമുറയ്ക്ക് അറിവീന്‍റെ ലോകം സ്വായത്തമാക്കിയ ഈ സരസ്വതീക്ഷേത്രം  നിലനിര്‍ത്തേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നു തിരിച്ചറിയുക. ഇനിയും നിരനധി തലമുറകള്‍ക്ക് അറിവിന്‍റെ ലോകത്തേക്ക് സ്വാഗതമോതാന്‍ ഈ സരസ്വതീക്ഷേത്രം അനാദികാലം നിലനില്‍ക്കട്ടെ എന്ന് പ്രാര്‍തഥിക്കുന്നു.
     സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന പൊതുലക്ഷ്യ  സാക്ഷാല്‍ക്കരണത്തിനുവേണ്ടി   പൊതുവിദ്യാഭ്യാസ സ്ഥാപനം നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഓരോ പൊതുവിദ്യാലയവും സമൂഹത്തിലെ മതേതര ബഞ്ചുകളാണ്.  നാനാത്വത്തില്‍ ഏകത്വമെന്ന ചിന്തകള്‍ക്കാധാരം മതേതര സ്വഭാവമുള്ള പൊതുവിദ്യാലയങ്ങളാണ്.  നാര്‍ഭാഗ്യമെന്നു പറയട്ടെ ഇന്നു നമ്മുടെ നാട്ടില്‍ ജാതിമത ശ്രേണികളിലുള്ള വിദ്യാലയങ്ങള്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്നു. ഇത്തരം സ്കൂളുകള്‍ മതേതര ദേശീയ സ്വഭാവ രൂപീകരണത്തിന് വീഘാതമാണെന്ന് നാം തിരിച്ചറിഞ്ഞേ മതിയാവൂ. അണ്‍ എയിഡഡ് സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പൊതു വിദ്യാലയത്തെ തകര്‍ക്കുകയാണ് ചെയ്യുന്നതെന്ന സത്യം തിരിച്ചറിയാന്‍ വൈകിയിരിക്കുന്നു. ഗവണ്‍മെന്‍റുകള്‍ക്കു പോലും നിയന്ത്രിക്കാനാവാത്ത തരത്തില്‍ അവ പെരുകുകയും ശക്തമാവുകയും ചെയ്യുന്നു,പൊതു വിദ്യാഭ്യാസം  സംരക്ഷിക്കേണ്ടത്  ഓരോരുത്തരുടെയും കടമയാണ്. അതു നിലനിന്നാല്‍മാത്രമേ സാധാരണക്കാരന് വിദ്യാഭ്യാസം ലഭിക്കൂ എന്ന സത്യം തിരിച്ചറിയുക.

വഴികാട്ടി

{{#multimaps:11.4398, 75.7064 |zoom="16" width="350" height="350" selector="no" controls="large"}}