കീഴല്ലൂർ നോർത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:28, 13 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14720 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
കീഴല്ലൂർ നോർത്ത് എൽ പി എസ്
വിലാസം
കീഴല്ലൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-02-201714720




= ചരിത്രം

                            തലശ്ശേരി താലൂക്കിൽ കീഴല്ലൂർ വില്ലേജിലാണ്കീഴല്ലൂർ നോർത്ത് എൽ .പി .സ്ക്കൂൾ  സ്ഥിതിചെയ്യുന്നത് .കീഴല്ലൂർ  പുഴയിൽ സ്ഥാപിച്ച ശുദ്ധജലവിതരണപദ്ധതിയുടെ അടുത്തുള്ള ബസ്റ്റോപ്പിൽനിന്നും വടക്കുഭാഗത്തായി ഒന്നരകിലോമീറ്റർ അകലെ ഈവിദ്യാലയം സ്ഥിതിചെയ്യുന്നു .
                           ആദ്യകാലത്ത് ഇത് പുൽപുരയായിരുന്നു .പിന്നീട്  പൊളിച്ചുമാറ്റി  ഓടുമേഞ്ഞു .1929ൽ വി.കെ ചിണ്ടൻ നമ്പ്യാരാണ്  ഈ വിദ്യാലയം  സ്ഥാപിച്ചത് .79 കുട്ടികൾ ആ വർഷം ഉണ്ടായിരുന്നു .ആദ്യത്തെ വിദ്യാർത്ഥി , കുഞ്ഞമ്പുനമ്പ്യാരുടെ മകൻ ഗോവിന്ദൻ പുതിയവീട്ടിൽ ആണ് .1953 വരെ അഞ്ചാംക്ലാസ് ഉണ്ടായിരുന്നു .1953ൽ കീഴല്ലൂർ യു.പി.സ്കൂൾ വന്നതോടെ ഈ വിദ്യാലയത്തിൽ നിന്നും അഞ്ചാംക്ലാസ്നീക്കം ചെയ്തു .1970 നും 1977 നുമിടയിൽ മൂന്ന്‌ഡിവിഷൻ പുതുതായി ഉണ്ടായി .
                           ഒ.കെ.കോരൻനമ്പ്യാർ,വി.നാരായണൻനമ്പ്യാർ എന്നിവർ മുൻമാനേജർമാരായിരുന്നു .വി.നാരായണൻ നമ്പ്യാരുടെ  മരണശേഷം അദ്ദേഹത്തിൻറെ ഭാര്യയും പ്രധാനഅധ്യാപികയുമായ സി.പി.ജാനകിഅമ്മ  മാനേജരായി.
                           മുൻ പ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ചവരാണ് സർവ്വശ്രീ,എം.ടി അച്യുതൻ ,പി.കെ.കുട്ട്യപ്പനമ്പ്യാർ,ആർ.കെ.രാമൻ ,നാരായണൻ നമ്പ്യാർ ,വി.നാരായണൻ നമ്പ്യാർ ,പി.അനന്തൻ ,ഇ.കുമാരൻ,പി.സദാനന്ദൻ,സി.നളിനി,എന്നിവർ. ഇ.കുമാരൻ 15 വർഷത്തോളം കീഴല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി