കരീമഠം ഗവ ഡബ്ലു യുപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:55, 5 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33203 (സംവാദം | സംഭാവനകൾ)


കരീമഠം ഗവ ഡബ്ലു യുപിഎസ്
വിലാസം
കരീമഠം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-03-201733203





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

                                കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . മറ്റു പ്രദേശങ്ങളെ  അപേക്ഷിച്ചു ഒറ്റപ്പെട്ട ഒരു തുരുത്തു പോലെയാണ് ഇ പ്രദേശം .ജനങ്ങളുടെ പ്രധാന ഉപജീവന മാർഗ്ഗം  കൃഷിയും മൽസ്യ ബന്ധനവുമാണ് . യാത്ര സൗകര്യങ്ങൾ വളരെ പരിമിതമായിരുന്ന ഇ പ്രദേശത്തെ ജനങ്ങൾ ജലമാർഗമുള്ള സഞ്ചാരമായിരിന്നു അധികവും തിരഞ്ഞെടുത്തിരുന്നത് . പട്ടിക ജാതി വിഭാഗത്തിൽ പെട്ട  സാധാരണ  ജനങ്ങൾക്ക് വിദ്യാഭ്യാസം തികച്ചും അന്യമായിരുന്നു . പൊതുവെ പറഞ്ഞാൽ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക മേഖലകളിൽ എല്ലാം വളരെ പിന്നോക്കാവസ്ഥ പ്രകടമായിരുന്ന ഒരു ജന വിഭാഗമായിരുന്നു ഇ പ്രദേശത്തു ഉണ്ടായിരുന്നത്  .
                                 സാധുക്കളും വിജ്ഞാന  ദാഹികളുമായ കരിമഠം നിവാസികൾക്ക് യാത്ര സൗകര്യങ്ങൾ പരിമിതമായിരുന്ന കാലഘട്ടത്തിൽ ദൂര ദേശത്തു മാത്രമുള്ള പഠന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ വളരെയധികം കഷ്ട്ടപ്പെടേണ്ടി   വന്നു .ഇത് തിരിച്ചറിഞ്ഞ മഹത് വ്യക്തിയും ഇ പ്രദേശത്തിന്റെ ഭിഷഗ്വരനുമായ    ശ്രീ . പി കെ കേശവൻ വൈദ്യൻ തന്റെ അഹോരാത്രമായ പരിശ്രമത്തിലൂടെ ഒരു എൽ  പി സ്കൂൾ 1958 ൽ ഈ നാടിനു സമർപ്പിച്ചു .. തുടർന്ന് ശ്രീ . കെ സി തങ്കപ്പന്റെ നേതൃത്വത്തിൽ ൽ സ്ഥല സൗകര്യങ്ങൾ മെച്ചപ്പെടുത്തി . 1981 ൽ യു  പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയുണ്ടതായി.  ഗതാഗത വാർത്താ വിനിമയങ്ങളുടെ അഭാവം സ്കൂളിന്റെ വികസന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട് . തുടർ വിദ്യാഭ്യാസത്തിനു പലപ്പോഴും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതിനാൽ സെക്കണ്ടറി തലം വരെ സ്കൂൾ ഉയർത്തേണ്ടത് അനിവാര്യമാണ് ..


റിപ്പബ്ലിക്ക് ഡേ 2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

27 /01 /2017 വെള്ളി രാവിലെ 10 മണിക്ക് സ്‌കൂളിൽ പ്രൗഢ ഗംഭീരമായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിക്കുകയുണ്ടായി. അയ്മനം പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്ത്തകര്, പി ടി എ , എസ് എം സി, എം പി ടി എ അംഗങ്ങളും പൂർവ വിദ്യാര്ഥികളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രവർത്തനങ്ങളിൽ ഏർപെടുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കും പദ്ധതികൾക്കും ആരംഭം കുറിച്ചു.

     രാവിലെ 9 .40  നു സ്കൂൾ അസ്സംബ്ലിയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാകുന്നതിനെ   കുറിച്ചുള്ള സന്ദേശം ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് കൈമാറുകയും ഇന്ന് മുതൽ സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു . പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ചു സംസാരിക്കുകയും പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു.

ഇതിനു മുന്നോടിയായി റിപ്പബ്ലിക്ക് ദിന പ്രവർത്തനങ്ങളോടനുബന്ധിച്ചു സ്കൂൾ പൂർണമായും പ്ലാസ്റ്റിക് വിമുക്ത മാക്കി . 10 മണിക്ക് പഞ്ചായത്ത് അംഗങ്ങൾ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവർത്തകർ പൂർവ വിദ്യാർത്ഥികൾ രക്ഷകര്താക്കൾ തുടങ്ങിയവർ സ്കൂളിൽ എത്തിച്ചേരുകയും എസ് എം സി ചെയർമാന്റെ അധ്യക്ഷതയിൽ സമ്മേളനം നടത്തുകയും ചെയ്തു . വാർഡ് മെമ്പർ ശ്രീമതി സുജിത സമ്മേളനം ഉദഘാടനം ചെയ്തു . തുടർന്ന് ഗ്രൂപ്കളായി തിരിഞ്ഞു ചർച്ചകൾ നടത്തി . 11 മണിക്ക് സ്കൂളിന് ചുറ്റും വലയം തീർത്തു കൊണ്ട്ട് വാർഡ് മെമ്പർ ചൊല്ലി ക്കൊടുത്ത പ്രതിജ്ഞ എറ്റു ചൊല്ലി.

                                ഇച്ഛാശക്തിയോടുംദീർഘ   വീക്ഷണത്തോടു  കൂടി  പ്രവർത്തിച്ചാൽ  മാത്രമേ  വരും  തലമുറയുടെ  ആശ്രയ  കേന്ദ്രമായ  പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനാവൂ എന്നും അതിനുവേണ്ടിയുള്ള   മുഴുവൻ പ്രവർത്തനങ്ങളിലും ഏവരുടെയും  പങ്കാളിത്തം ഉണ്ടാകും എന്ന് അവർ സ്കൂളിന് ഉറപ്പുനൽകുകയും ചെയ്തു ..........

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പ്രവേശനോത്സവം
  • ദിനാചരണങ്ങൾ
  • സ്കൂൾ കലാ, കായിക, ശാസ്ത്ര മേളകൾ
  • പഠനയാത്ര
  • സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്
  • ബോധവത്കരണ ക്ലാസുകൾ
  • പി ടി എ , സി പി ടി എ , എം ടി എ , സ് സ് ജി , സ് എം സി യോഗങ്ങൾ
  • 3 , 4 ക്ലാസ്സുകൾക്ക് ഹിന്ദി പഠനം
  • ഇംഗ്ലീഷ് ഫെസ്റ്റ്
  • വളരുന്ന ജി കെ
  • എൽ എസ്എസ് പ്രത്യേക കോച്ചിങ്
  • എല്ലാവര്ക്കും കമ്പ്യൂട്ടർ പഠനം
  • ഇംഗ്ലീഷ് അധിക പഠനം
  • സഹവാസ ക്യാമ്പ്

അധ്യാപകർ

      1 . സിന്ധു കെ 
       
      2 . സമീർ. ടി 
      3 . നൗഷാദ് കെ 
      4 . ജിഷ ടി .ജി 
    
      5 . ബിന്ദു എം കൃഷ്ണൻ 
      6 . പ്രീതി വി 
      7 . ജെസ്സി മോൾ ചാക്കോ

വഴികാട്ടി

{{#multimaps:9.633936	,76.424363| width=600px | zoom=16 }}
"https://schoolwiki.in/index.php?title=കരീമഠം_ഗവ_ഡബ്ലു_യുപിഎസ്&oldid=347819" എന്ന താളിൽനിന്ന് ശേഖരിച്ചത്