ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/മരണകിടക്കയിൽനിന്നും......

Schoolwiki സംരംഭത്തിൽ നിന്ന്
16:43, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26058 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരണകിടക്കയിൽനിന്നും......

ആ മരണകിടക്കയിൽ നിന്നും അവൾ അതിജീവിക്കാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നി. മരണം എന്ന കൊടുംകാറ്റ് അവൾക്കു മുന്നിൽ ആഞ്ഞടിക്കുന്നുണ്ട്. എന്നിട്ടും അവൾ അതിനൊന്നും ശ്രദ്ധ കൊടുക്കാതെ അതിജീവനത്തിനായി മല്ലടിക്കുകയാണ്.

എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് റോഷ്‌ന. ഞങ്ങളുടെ രണ്ടുപേരുടെയും വീട് അടുത്തടുത്താണ്‌. സ്കൂളിലേക്കും ഞങ്ങൾ ഒരുമിച്ചാണ് പോകുന്നത്. പലപ്പോഴും അവൾ എന്നിൽനിന്നും എന്തോ ഒളിക്കുന്നതായി എന്റെ ശ്രദ്ധയിൽപെട്ടു. ഞാൻ അവളുടെ അടുത്ത കൂട്ടുകാരിയായിട്ടും എന്തുകൊണ്ട് അവൾ എന്നോടതു പറയുന്നില്ല എന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. അങ്ങനെ ഒരുദിവസം ഏകദേശം രാത്രി ഒൻപതു മണിയോടടുക്കുമ്പോൾ റോഷ്‌നയുടെ അമ്മ വിങ്ങലോടെ കരഞ്ഞുകൊണ്ടു ഞങ്ങളുടെ വീട്ടിലേക്ക് വന്നു. ആ നേരത്ത് അവളുടെ അമ്മ അങ്ങനെ വരാറുള്ളതല്ല. വീടിന്റെ മുറ്റത്തു എത്തിയപ്പോഴേക്കും എന്റെ അമ്മ ചോദിച്ചു : "എന്താ കാര്യം, ഇതെന്താ പതിവില്ലാത്ത ഒരു വരവ്, എന്തായാലും അകത്തേക്ക് വാ.....നമ്മുക്ക് അവിടെ ഇരുന്നു സംസാരിക്കാം". ചുണ്ടിൽ വിറയലോടെ റോഷ്‌നയുടെ അമ്മ പറഞ്ഞു : "എന്റെ മോള് പഠിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ചോര ഛർദിച്ചു. ഉടനെ തന്നെ അവൾ തലചുറ്റി വീഴുകയും ചെയ്തു. എനിക്ക് എന്തുചെയ്യണമെന്നറിയില്ല. കൊച്ചിന്റെ അച്ഛൻ സ്ഥലത്തുമില്ല. കുറച്ച് ദൂരെയാ. എനിക്കാകെ പേടിയാവുന്നു. നിങ്ങൾ ഒന്നങ്ങോട്ടു വന്നിരുന്നെങ്കിൽ............" , പെട്ടെന്ന് ഞങ്ങൾ എല്ലാവരും ചെന്ന് അവളെ എടുത്തുകൊണ്ട് ഹോസ്പിറ്റലിൽ പോയി.

പണ്ടൊരിക്കൽ സ്കൂളിൽ സൗജന്യമായി ഒരു മെഡിക്കൽ ചെക്കപ്പ് നടത്തിയിരുന്നു. അതിനായി റോഷ്‌നിയെ മിസ്സ് വിളിച്ചപ്പോ അവൾ പലകാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറിയ കാര്യവും ഓർമ്മ വന്നു .

ഒരു ദിവസം സ്കൂളിൽ ചിത്രരചനാ മത്സരം ഉണ്ടായിരുന്നു, അന്ന് അതിന് ഞാനും പേരു കൊടുത്തു. ഞാൻ അതിൽ വിജയിക്കുമെന്ന് നല്ല പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ അതിൽ എനിക്ക് വിജയിക്കാനായില്ല. എനിക്ക് വളരെ നിരാശ തോന്നി. അന്ന് ഞാൻ കരുതി, ജീവിതത്തിലെ ഞാൻ തോറ്റുപോയെന്നു. ആ സാഹചര്യത്തിൽ നിന്നും എന്നെ ഉയർത്തിയെടുത്ത് എന്റെ പ്രീയ കൂട്ടുകാരികൂടിയാണ് റോഷ്‌ന. അവൾ വളരെ ആത്മവിശ്വാസം ഉള്ള കുട്ടിയായിരുന്നു. അന്ന് അവൾ എനിക്ക് ആത്മവിശ്വാസം പകർന്നു തന്നില്ലായിരുന്നെങ്കിൽ ഞാൻ തളർന്നു പോയേനെ.

അങ്ങനെ ഞങ്ങൾ ഹോസ്പിറ്റലിൽ അവളെയെടുത്തു കൊണ്ടുപോകുന്ന സമയത്ത് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഞാൻ കണ്ടിരുന്നു. അങ്ങനെ ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഡോക്ടർ പറഞ്ഞത് കുട്ടിക്ക് കാൻസർ ആണെന്നാണ്. " ഇത് അവസാന ഘട്ടത്തിലേക്കു കടന്നുകഴിഞ്ഞു. ഈ കുട്ടിയെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ വളരെ പ്രയാസമാണ്. പണ്ടൊരിക്കൽ ഹോസ്പിറ്റലിൽ വന്നപ്പോ ഇത് നിങ്ങളെ അറിയിക്കാൻ നിന്നതാണ്, പക്ഷെ നിങ്ങളുടെ കുട്ടിയുടെ നിർബന്ധം കാരണം ഞങ്ങൾക്ക് അത് മറച്ചു വെക്കേണ്ടി വന്നു. " അങ്ങനെ ആ മരണകിടക്കയിലും അവളുടെ ചുണ്ടിൽ ഞാൻ അതിജീവനത്തിന്റെ ഒരു പുഞ്ചിരി കണ്ടിരുന്നു.

കുറെ നാളുകൾക്കു ശേഷം റോഷ്‌ന അത്ഭുതകരമായി രക്ഷപ്പെട്ടു എന്നറിഞ്ഞു . അന്ന് എനിക്ക് ഒരു കാര്യം മനസിലായി :"രോഗം ആർക്കു വേണമെങ്കിലും വരാവുന്നതാണ് എന്നാൽ അതിനെ സധൈര്യം നേരിടുക എന്നതിലാണ് കാര്യം."


അനൈനാ ജോൺസൺ
9എഫ് ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂൾ, പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ