ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/അക്ഷരവൃക്ഷം/നോവിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13056 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നോവിന്റെ നാളുകൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നോവിന്റെ നാളുകൾ

പത്തൊൻമ്പതിലെ കാലയളവിൽ
ലോകത്തേക്കു കടന്നെത്തിയ
ക്ഷണിക്കാത്ത അതിഥി
ഏതു രൂപത്തിലോ ഭാവത്തിലോയെന്നറിയാതെ മനുഷ്യ ലോകം
പേടിച്ചരണ്ട നാളുകൾ ഇന്നും കൺമുന്നിൽ
ഇതു പടർന്നു പിടിക്കുന്ന മഹാമാരിയെന്ന് തിരിച്ചറിയാൻ വൈകിപ്പോയ നാളുകളിൽ നഷ്ടപ്പെട്ടത് ലക്ഷത്തോളം ജീവിതങ്ങൾ
ഇതു തുടർന്ന് തുടർന്ന് ദിവങ്ങളിൽ നിന്ന് ആഴ്ചയിലേക്ക്, ആഴ്ചയിൽ നിന്ന് മാസങ്ങളിലേക്ക്
ഇനിയെന്തെന്ന് അറിയുവാൻ പ്രയാസം
ദിവസം കഴിയുംതോറും വർധിച്ചു വരുന്നതിന്റെ ആശങ്കയിൽ തീ തിന്നു കഴിയുന്ന മനുഷ്യമനസ്സുകൾ
ആദ്യത്തെ അനുഭവമായ ലോക് ഡൗൺ കൂടി കടന്നുവന്നിരിക്കുന്നു .......
നീണ്ട കാലയളവിൽ ലോകത്തിനു ,
എന്തു സംഭവിച്ചുവെന്ന് അറിയുവാൻ വയ്യ!!!
സാമ്പത്തിക നഷ്ടം ലോകത്തെ കൊടും ഭീതിയിൽ എത്തിച്ചപ്പോൾ
പ്രതീക്ഷ നല്ല നാളുകൾ മാത്രം
സുരക്ഷിതമായ നല്ല നാളേയ്ക്കുവേണ്ടി ഇന്നും എന്നും കാത്തിരിക്കുന്നു ..........
പ്രാർഥനയോടെ , കരുതലോടെ .

Nandana K V
IX C IMNSGHSS Mayyil
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത