ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/ശുചിത്വ കേരളം രോഗമുക്ത കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
      ശുചിത്വ കേരളം രോഗമുക്ത കേരളം

ഇന്നത്തെ കാലത്ത് നമ്മൾ ഒട്ടനവധി രോഗങ്ങളുടെ പിടിയിൽ അകപ്പെടുകയാണ്. നമുക്കറിയാം, ഇന്ന് നമ്മുടെ ലോകം കൊറോണ വൈറസ് അഥവാ കോവിസ് 19 എന്ന മഹാമാരിയുടെ കൈകളിൽ കിടന്ന് അമ്മാനമാടുകയാണ്. ഒരുപാടുപേരുടെ ജീവൻ കവർന്ന ഈ രോഗം നമ്മെ ഒരു പാട് കാര്യങ്ങൾ പഠിപ്പിച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം ശുചിത്വം ജീവിതത്തിൽ എല്ലായ്പ്പോഴും ഒരു പാഠമാണ്. മലയാളിയുടെ ജീവിതത്തിൽ ഒരു സ്ഥാനമില്ലാതിരുന്ന ഒന്നാണ് ശുചിത്വം . വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കാണിക്കുമെങ്കിലും പരിസര ശുചിത്വത്തിനും പൊതുശുചിത്വത്തിനും തീരെ പ്രാധാന്യം കൊടുക്കാത്ത കാഴ്ച്ചപ്പാടാണ് മലയാളികളുടേത്. വീട്ടിലെ മാലിന്യവും അറവു മാലിന്യവും വഴിയോരത്ത് നിക്ഷേപിക്കുന്ന സ്വന്തം വീട്ടിലെ മാലിന്യം അയൽപ്പക്കത്തേക്കെറിയുന്ന ക്രൂരമായ മനസ്സാണ് ഓരോരുത്തർക്കും . ആവർത്തിച്ചു വരുന്ന രോഗങ്ങൾ നമ്മൾ ചെയ്തു കൂട്ടുന്ന കർമ്മങ്ങൾക്ക് പ്രതിഫലമാണെന്ന് നമുക്ക് മനസ്സിലായി. നമ്മൾ ശുചിത്വം പാലിച്ചാൽ പകർച്ചവ്യാധികളെയും മറ്റെല്ലാ തര രോഗങ്ങളെയും നമുക്ക് ഈ ഭൂമുഖത്തു നിന്നു തന്നെ തുടച്ചു മാറ്റാം. രോഗപ്രതിരോധത്തിന് നാം ആദ്യം ശീലിക്കേണ്ടത് ശുചിത്വമാണ്. നമ്മൾ ശീലിക്കേണ്ട ചില ശീലങ്ങൾ ചുവടെ കൊടുക്കുന്നു.

  • ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ശുചിയാക്കുക.
  • ഭക്ഷണത്തിന് മുമ്പും ശേഷവും നിർബന്ധമായും കൈയും വായും ശുചിയാക്കുക.
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക.
  • നഖം വെട്ടി വൃത്തിയാക്കുക
  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

ഇതെല്ലാം ഒരു വ്യക്തി പാലിക്കേണ്ട ചില കാര്യങ്ങളാണ്. ഒരു രോഗം വരുമ്പോൾ മാത്രം പാലിക്കേണ്ട കാര്യങ്ങളല്ലിത്. എല്ലായ്‌പ്പോഴും ജീവിതത്തിൽ കൊണ്ടു നടക്കേണ്ട ശീലങ്ങളാണ്. ശീലങ്ങൾ കൃത്യമായി പാലിച്ചാൽ നമുക്ക് എല്ലാ രോഗങ്ങളെയും ഇല്ലാതാക്കി, ആരോഗ്യപൂർണമായ ജീവിതം നയിക്കാം.

പ്രിയംവദ.കെ
9C ഏ വി ഹെെസ്ക്കൂൾ
പൊന്നാനി ഉപജില്ല
മലപ്പറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം