എ യു പി എസ് ദ്വാരക/മികച്ച കർഷക അദ്ധ്യാപിക അവാർഡ് 2021-22

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15456 (സംവാദം | സംഭാവനകൾ) ('വയനാട് ജില്ല കർഷക വികസന ക്ഷേമ വകുപ്പിന്റെ "മി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വയനാട് ജില്ല കർഷക വികസന ക്ഷേമ വകുപ്പിന്റെ "മികച്ച കർഷക അദ്ധ്യാപിക അവാർഡ്" സിസ്റ്റർ. ഡോൺസി. കെ. തോമസ്, ദ്വാരക എ യു പി സ്കൂൾ. മണ്ണിലും, മനസിലും നന്മയുടെ വിത്തുകൾ പാകി, കാർഷിക സംസ്കാരത്തിന്റെ ബാലപാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി ദ്വാരക എ യു പി സ്കൂളിലെ അദ്ധ്യാപിക സിസ്റ്റർ ഡോൺസി. കെ. തോമസ് ജില്ലാ കർഷക വികസന ക്ഷേമ വകുപ്പിന്റെ മികച്ച കർഷക അദ്ധ്യാപക അവാർഡ് നേടി . മഴമറ കൃഷിയിലൂടെ തക്കാളി, കാരറ്റ്, മല്ലിയില, വിവിധയിനം ചീരകൾ, ചൈനീസ് കാബേജ്, ക്വാളിഫ്ലവർ, എന്നിവ കാലങ്ങളായി ജൈവ വളം ഉപയോഗിച്ചു വിദ്യാലയവളപ്പിൽ കാലങ്ങളായി ചെയ്തു വരുന്നു. സിസ്റ്ററുടെ നേതൃത്വത്തിൽ ധാരാളം കൃഷിപരിപാലനത്തിൽ പങ്കാളികളാകുന്നു.പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. എടവക പഞ്ചായത്ത്, കൃഷിഭവൻ, ഭരണസമിതി അംഗങ്ങൾ എന്നിവർ വിദ്യാലയം സന്ദർശിച്ചു കുട്ടികളുമായി അഭിമുഖം നടത്തിയുമാണ് വിജയിയെ പ്രഖ്യാപിച്ചത്.