എ എൽ പി എസ് നാട്ടക്കൽ/അക്ഷരവൃക്ഷം/ സ്വപ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:29, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= സ്വപ്നങ്ങൾ | color= 2 }} <center><poem> മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വപ്നങ്ങൾ


മാനവ രാശിതൻ പേടിസ്വപ്നമായ്
മാറിടുന്നു നീ കൊറോണ എന്ന പേരിൽ
എത്ര ജീവനുകൾ കവർന്നുത്തു
എത്ര സ്വപ്നങ്ങൾ ജീവിതങ്ങൾ തല്ലിക്കെടുത്തി
എന്തിനു വന്നു നീ ഈ നല്ല ഭൂമിയിൽ
നല്ലൊരു നാളെയെ തച്ചുതകർക്കാനോ
നിനച്ചിരിക്കാതെ വന്നെത്തിയന്നു നീ
എന്നുടെ സ്വപ്നങ്ങൾ വിഘ്നങ്ങളാക്കി
വിദ്യാലയത്തിൽ സുഖമുള്ള നിമിഷങ്ങൾ
വിദ്യതൻ സൗഹൃദ ആനന്ദ നിർവൃതി
എല്ലാമെൻ ഹൃദയത്തിൽ തേങ്ങലായ് നിൽക്കവെ
നീ വന്നു എല്ലാം നിഷ്പ്രഭമാക്കി
തുരത്തിടും നിന്നെ ഞങ്ങൾ
എല്ലാ സ്വപ്നങ്ങളും പൂവണിയിക്കാനായി

ദൃശ്യ രവീന്ദ്രൻ
4 A എ എൽ പി എസ് നാട്ടക്കൽ
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത