എ. എം. എം.എച്ച് എസ്സ് കരവാളൂർ/അക്ഷരവൃക്ഷം/മാരിവിൽ കാട്ടിലെ മായാജാലം.

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhilashkgnor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മാരിവിൽ കാട്ടിലെ മായാജാലം.<!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാരിവിൽ കാട്ടിലെ മായാജാലം.

മാരിവിൽ കാട്ടിലെ സുന്ദരി ആയ ഒരു പൂമ്പാറ്റ ആയിരുന്നു മഞ്ഞണി പൂമ്പാറ്റ. കാട്ടിലെ മറ്റ് മൃഗങ്ങൾ എല്ലാം അവളുടെ കൂട്ടുകാർ ആയിരുന്നു, പൂക്കാലം വരവ് ആയതോടെ അവർ എല്ലാം വലിയ സന്തോഷത്തിൽ ആയി. ആയിരം ആയിരം വർണങ്ങൾ നിറയുന്ന പുതിയ പൂവുകൾ, അവയിലെ തേൻ ഉണ്ണാൻ വരുന്ന പുതിയ കൂട്ടുകാർ, എങ്ങും അവിടേയും സന്തോഷം മാത്രം. ആ സുദിനങ്ങൾക്കായി അവർ എല്ലാം കാത്തിരുന്നു. പക്ഷേ അവരുടെ പ്രതീക്ഷകൾ എല്ലാം നശിപ്പിച്ചു കൊണ്ട് പ്രകൃതി ആകെ മാറി മറിഞ്ഞു. വലിയ കാറ്റ്, പേമാരി, വരൾച്ച അങ്ങനെ പലതും കാരണം കാലാവസ്ഥ ആകെ മാറി മറിഞ്ഞു. മഞ്ഞണി പൂമ്പാറ്റയും കൂട്ടുകാരും കൂടി മനം ഉരുകി പ്രാത്ഥനയോടെ പ്രകൃതി ദേവിയെ പൂജിച്ചു. അങ്ങനെ പ്രകൃതിദേവി സന്തോഷവതി ആയി. വീണ്ടും കാടു പൂവണിഞ്ഞു. മഞ്ഞണി പൂമ്പാറ്റയും കൂട്ടുകാരും സന്തോഷം കൊണ്ട് തുള്ളി ചാടി. കൂട്ടുകാരെ, നമുക്കും പ്രാത്ഥനയോടെ കാത്തിരികാം, കൊറോണ എന്ന മഹാമാരിയിൽ നിന്നും നമ്മുടെ ലോകം മുക്തി നേടാനായി. ലോകം എങ്ങുമുള്ള നമ്മുടെ സഹോധരങ്ങൾകായി, സഹജീവികൾക്കായ്. ഈ ലോക്ക് ഡൗൺ കാലത്തു പുറത്തു ഇറങ്ങി കറങ്ങി നടക്കുന്നത് ഒഴിവാക്കി, സാമൂഹിക അകലം പാലിച്ചു നമ്മുടെ നാടിനു വേണ്ടി ഒരുമികാം.

സ്നേഹഅനിൽ
8 എ. എം. എം.എച്ച് എസ്സ് കരവാളൂർ.
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Abhilash തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ