എ.യു.പി.എസ് ഇരുമ്പുചോല

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19865 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
SCHOOL LOGO

ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ അബ്ദുറഹിമാൻ നഗർ പഞ്ചായത്തിൽ തെക്ക് ഭാഗത്തായി ദേശീയപാത 17ൽ കൊളപ്പുറത്തിന്നും. വി.കെ.പടിക്കുമിടയിൽ ഇരുമ്പുചോല കവല. ഇവിടെ നിന്നും, തെക്കുഭാഗത്തേക്ക് പോകുന്ന ഗ്രാമീണറോഡിൽ 200 മീറ്റർ സഞ്ചരിച്ചാൽ റോഡിന് തെക്ക് ഭാഗത്തോട് ചേർന്നാണ് ഇരുമ്പുചോല എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഗ്രാമത്തിൽ ഭൂരിഭാഗം ജനങ്ങളും കർഷകരും കർഷകത്തൊഴിലാളികളുമായിരുന്നു. അന്നാന്ന ചെലവുകൾക്കാവശ്യമായ പകലന്തിയോളം അധ്വാനിച്ചിട്ടു വേണമായിരുന്നു ഇന്നാട്ടുകാർക്ക്. കണ്ടെത്താൻ കുറച്ചെങ്കിലും ഭേദപ്പെട്ട സാമ്പത്തിക ഭദ്രതയുണ്ടായിരുന്നത്. പരിമിതമായ ഭേദപ്പെട്ട കർഷകർക്കും, അക്കാലത്ത് തെക്കൻ കേരളത്തിലും മറ്റും അടയ്ക്കാവെട്ട് ജോലിക്കും, ബേക്കറിപ്പണിക്കും പോയിരുന്നവർക്കും മാത്രമായിരുന്നു. ദാരിദ്ര്യമായിരുന്നു നാടിന്റെ പൊതുസ്ഥിതി അതിനാൽ തന്നെ തങ്ങളുടെ വാസസ്ഥലത്തുനിന്ന് അകലെയുള്ള വിദ്യാലയങ്ങളിൽ മക്കളെ വിട്ട് വിദ്യ അഭ്യസിപ്പിക്കാൻ നാട്ടിലെ സാധാരണക്കാർ തയ്യാറായിരുന്നില്ല. സ്കൂളിൽ പോകാത്ത നിരവധി കുട്ടികളുള്ള നാടായിരുന്നു ഇരുമ്പുപോല

ഇങ്ങനെയിരിക്കെയാണ് രണ്ടാം കേരളനിയമനാഭ തെടമഞ്ഞെടുപ്പ് നടന്നത്. ഈ പ്രദേശം ഉൾക്കൊള്ളുന്ന തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ നിന്നും ഹസ്സൻഗനി തെരഞ്ഞെടുക്കപ്പെട്ടു. നാട്ടിലെ വിദ്യാഭ്യാസ തൽപമമായ ആളുകൾ ചോലയിൽ ഒരു വിദ്യാലയം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം MLA ക്ക് നൽകിയത്. നാട്ടിലെ കാരണവരായ കാടേങ്ങൽ ബീരാൻകുട്ടിയും സാമൂഹ്യരംഗത്ത് സജീവമായിരുന്ന യുവാവായിരുന്ന കാവുങ്ങൽ മുഹമ്മദ് കുട്ടിയും, മംഗലശ്ശേരി മൂസാക്കയുമൊക്കെ മുൻകൈയെടുത്താണ് MLAയെ സമീപിച്ചത്. അദ്ദേഹം ആ നിവേദനം രണ്ടാം സഭയിലെ വിദ്യാഭ്യാസ മന്ത്രി പി.പി.ഉമ്മർ കോയക്ക് കൈമാറി.

അങ്ങനെയാണ് 1960ൽ പ്രദേശത്ത് ഒരു എൽ.പി.സ്കൂൾ എയ്ഡഡ് തലത്തിൽ അനുവദിച്ച് ഉത്തരവായത്. ആദ്യഘട്ടത്തിൽ പ്രദേശത്തെ മദ്റസ കമ്മിറ്റിക്ക് കീഴിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് പ്രായോഗിക സൗകര്യത്തിനായി പ്രദേശത്തെ വിദ്യാഭ്യാസ തൽപരരായ പത്തുപേർ അടങ്ങുന്ന കമ്മിറ്റിക്ക് കീഴിലാക്കി വിദ്യാലയ നടത്തിപ്പ്. 1976ൽ വിദ്യാലയം യു.പി.സ്കൂളായി ഉയർത്തി.



ഭൗതിക സൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. എ.യു.പി.എസ് ഇരുമ്പുചോല‌/കളിമുറ്റം നാടകവേദി
  4. എ.യു.പി.എസ് ഇരുമ്പുചോല/
  5. തയ്യൽ പരിശീലനം
  6. വിപുലമായ കുടിവെള്ളസൗകര്യം
  7. എഡ്യുസാറ്റ്

പഠനമികവുകൾ

[[വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഉറുദു /മികവുകൾ
  4. ഇംഗ്ലീഷ് /മികവുകൾ
  5. ഹിന്ദി/മികവുകൾ
  6. സാമൂഹ്യശാസ്ത്രം/മികവുകൾ
  7. അടിസ്ഥാനശാസ്ത്രം/മികവുകൾ
  8. ഗണിതശാസ്ത്രം/മികവുകൾ
  9. പ്രവൃത്തിപരിചയം/മികവുകൾ
  10. കലാകായികം/മികവുകൾ


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ.
  • വേങ്ങരയിൽ നിന്ന് 7.6 കി.മി. അകലം.
  • കോട്ടക്കലിൽ നിന്ന് 13 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 20 കി.മി. അകലം.

{{#multimaps: 11°3'45.32"N, 75°55'35.11"E |zoom=18 }} - -

"https://schoolwiki.in/index.php?title=എ.യു.പി.എസ്_ഇരുമ്പുചോല&oldid=1256080" എന്ന താളിൽനിന്ന് ശേഖരിച്ചത്