എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ഭൂമിക്കൊരു കൈത്താങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
18:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ARIYALLUR EAST ALP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിക്കൊരു കൈത്താങ്ങ് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിക്കൊരു കൈത്താങ്ങ്

രാമപുരം വളരെ മനോഹരമായ ഗ്രാമം ആണ്. വളരെ വൃത്തിയുള്ളതിനാൽ ആ ഗ്രാമത്തിൽ വസിക്കാൻ എല്ലാവർക്കും ഇഷ്ട്ടമാണ്. ഗ്രാമത്തിൽ നിന്നും പഠിക്കാൻ പോകുന്ന രാജു വും രാധയും ദിവസവും നടന്നു പോകുന്നത് അതിമനോഹരമായ വയലും പുഴയും കടന്നാണ്. <
ഒരു ദിവസം അടുത്തുള്ള ഗ്രാമത്തിൽ നിന്ന് ഒരാൾ മാലിന്യം തള്ളി. ഗ്രാമം മുഴുവൻ വൃത്തിഹീനമായി. ആളുകൾക്ക് അതുവഴി നടക്കാൻ പോലും പറ്റാത്ത അവസ്ഥയായി. ഒരു ദിവസം രാജു വീട്ടിലേക്ക് കളി കഴിഞ്ഞു മടങ്ങുമ്പോൾ ഒരാൾ മാലിന്യം പുഴയിലേക്ക് തള്ളുന്നത് കണ്ടു. രാജു ഓടിപോയി അടുത്തുള്ള ചായക്കടയിലെ ആളുകളോട് പറഞ്ഞു. ആളുകൾ കൂട്ടം കൂടി വരുന്നത് കണ്ട് മാലിന്യം കളയാൻ വന്ന ആൾ ഓടി രക്ഷപെട്ടു. <
അന്നു രാത്രി ആളുകൾ തീരുമാനിച്ചു മാലിന്യം നിക്ഷേപിക്കുന്ന ആളെ പിടിക്കാൻ നാട്ടുകാർ എല്ലാവരും കൂടെ അതിനുള്ള വഴികൾ കണ്ടെത്തി.പിറ്റേദിവസം അയാൾ വന്നു. നാട്ടുകാർ അയാളെ പിടികൂടി മാലിന്യം അയാളെ കൊണ്ട് വാരിപ്പിച്ചു. എന്നിട്ട് രാജുവും രാധയും കൂടെ അവിടെ പ്ലക്കർഡ് വെച്ചു. "ഭൂമി നമ്മുടെ സ്വർഗം ആണ് മാലിന്യം നിക്ഷേപിക്കരുത്. "

അമേയ.ടി
3 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ