എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/കൊറോണയെ തടയൂ

Schoolwiki സംരംഭത്തിൽ നിന്ന്
14:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ARIYALLUR EAST ALP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ തടയൂ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തടയൂ

കോവിഡ് 19 എന്ന വെെറസ് ചെെനയിലെ വുഹാനിൽ പടർന്നു, അതിനു ശേഷംഭൂമി മൊത്തംപടരാൻ തുടങ്ങീ.ആയിരക്കണക്കിനാളുകൾ മരിച്ചു കഴിഞ്ഞൂ,ഫലപ്രദമായ മരുന്ന്കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല.രോഗ ബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുംമറ്റുള്ളവരുടെ ശ്വാസകോശത്തിലെത്തിയാണ്കോവിഡ് 19 എന്ന വൈറസ് പരുന്നത്. കേരളത്തിലെത്തിയ ഈ വൈറസിനെ തുരത്തി ഓടിക്കാൻ നമ്മുടെ ആരോഗ്യരംഗം പരിശ്രമിക്കുകയാണ് .<
കൊറോണയെ പ്രതിരോധിക്കാൻ കൈകൾ ഇടയ്ക്കിടെ സോപ്പും സാനിറ്ററൈസറും ഉപയോഗിച്ച് വൃത്തിയായി കഴുകുകയും, മാസ്ക് ധരിക്കുകയും ചെയ്യുക.സമൂഹവ്യാപനം തടയാൻ വീട്ടിൽ കഴിയാനാണ് ഗവൺമെൻറ് പറയുന്നത്.എന്തെങ്കിലും ആവശ്യത്തിന് പുറത്ത് പോയാലും പനി ,ചുമ എന്നീ അസുഖമുള്ളവരുണ്ടെങ്കിൽ അകലം പാലിക്കുക .ഇവിടെ മരണത്തേക്കാൾ രോഗം മാറുന്നവരാണ് കൂടുതൽ, കൊറോണയ്ക്കെതിരെ കേരള മോഡൽ പിൻതുടരാനാണ് ഇന്ന് ലോക രാജ്യങ്ങൾ പറയുന്നത്.ഇൗ ഭൂമിയുടെ നിലനില്പ്പു തീരുമാനിക്കുന്നതു പോലും ഇന്ന് ഈ വൈറസ് ആണ്.വൈറസിനെ തോൽപിക്കാൻ കഴിഞ്ഞാൽ മാത്രമേ ഇനി ഭൂമിയിൽ മനുഷ്യന് ജീവിക്കാൻ പറ്റൂ.

ശ്രീധിക.പി
4 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം