എ.എം.എൽ.പി.എസ്. പൊൻമള

Schoolwiki സംരംഭത്തിൽ നിന്ന്
23:09, 22 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ്. പൊൻമള
വിലാസം
പൊന്മള
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-2017MT 1206




പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ബ്രിട്ടീഷ് സർക്കാർ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു . 1924 ൽ ഓത്തുപള്ളിക്കൂടം എന്നാ രീതിയിൽ തുടങ്ങിയതാണ് ഈ സ്ഥാപനം . ആ കാലത്ത് തയ്യിൽതൊടി അവരാണ് കുട്ടി എന്നവർ പൊന്മള കിഴക്കേ തല അങ്ങാടിയിലെ ഇസ്മായിൽ കുട്ടി ഹാജിയുടെ പറമ്പിലാണ് ആദ്യം സ്കൂൾ സ്ഥാപിച്ചത് . അന്ന് ഓല മേഞ്ഞ കെട്ടിടങ്ങളായിരുന്നു . ആ കാല ഘട്ടത്തിൽ കുട്ടികളെ സ്കൂളിലേക്ക് യൂഎത്തിക്കാൻ പ്രയാസപ്പെടേണ്ടി വന്നു . മത പഠനത്തിൽ മാത്രം ആഭിമുഖ്യമുള്ള സമൂഹത്തിലെ കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ കണ്ടെത്തിയ മാർഗമാണ് രാവിലെ സ്കൂളുകളിൽ മതപഠനം ( ഓത്തുപള്ളി ) നടത്തുകയെന്നത് . അന്നത്തെ പ്രധാന അധ്യാപകൻ പി സി മൊയ്‌തീൻ ഹാജി ആയിരുന്നു . ഈ സ്കൂളിലെ ഏറ്റവും കാലം പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചത് വി ശങ്കരൻ നരായണൻ നമ്പീശൻ മാഷായിരുന്നു . പിന്നീട് 1940 ൽ ഈ സ്കൂൾ നാലാം ക്‌ളാസ് വരെയുള്ള സ്കൂൾ ആക്കി ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. അന്നത്തെ മാനേജർ പലമാടത്തിൽ അയ്മുട്ടി എന്നവരായിരുന്നു . പിന്നീട് ബ്രിട്ടീഷ് ഗവർമെന്റിന്റെ സിവിൽ ഗാർഡ് തലവനായിരുന്ന കാരി മൊയ്‌തീൻ എന്നവർക്ക് കൈമാറ്റം ചെയ്യുകയും പിന്നീട് തുടർന്ന് ചെണ്ണഴി കുമാരൻ മൂസ്സത് , ഏഴുവളപ്പിൽ ജമീല എന്നിവരുടെ കൈകളിലൂടെ ഇന്ന് എം കെ കോയാമു എന്നവരുടെ കൈയ്യിലെത്തപ്പെട്ടു . ഇന്ന് ഈ പ്രദേശത്ത് തിരൂർ താലൂക്കിലെ പൊന്മള പഞ്ചായത്തിന്റെ വടക്കേ അതിരിൽ കോഡൂർ പഞ്ചായത്തുമായി തൊട്ടുകിടക്കുന്ന പൊന്മള എന്നാ ഈ ചെറിയ പ്രദേശത്ത് നല്ല നിലയിൽ വിദ്യ അഭ്യസിച്ചു പോരുന്ന ഒരു സ്ഥാപനമായിട്ടാണ് പൊന്മള എ എം എൽ പി സ്കൂൾ അറിയപ്പെടുന്നത്

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._പൊൻമള&oldid=341014" എന്ന താളിൽനിന്ന് ശേഖരിച്ചത്