എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/ചിഞ്ചുപൂച്ചയും ചുണ്ടനെലിയും

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpskaringanadsouth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചിഞ്ചുപൂച്ചയും ചുണ്ടനെലിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിഞ്ചുപൂച്ചയും ചുണ്ടനെലിയും

പണ്ട് പണ്ട് ഒരു കാട്ടിൽ ചിഞ്ചുപൂച്ചയും ചുണ്ടനെലിയും ഉണ്ടായിരുന്നു. അവർ നല്ല കൂട്ടുകാരയിരുന്നു. ഒരുമിച്ചു കളിക്കും..... ഒരുമിച്ചു ഭക്ഷണം കഴിക്കും....അങ്ങനെ എല്ലാം ഒരുമിച്ചായിരുന്നു.ഒരു ദിവസം ചിഞ്ചു പൂച്ച ചുണ്ടനെലിയെ വീട്ടിലേക്കു വിരുന്നു വിളിച്ചു.അന്ന് ചുണ്ടനെലി ചിഞ്ചുന്റെ വീട്ടിലെത്തി. സദ്യ കഴിക്കുന്നതിന്റെ ഇടയിൽ ചിഞ്ചുന്റെ കൈ തട്ടി പാൽ ചുണ്ടനെലിയുടെ ദേഹത്തു വീണു. അപ്പോൾ അവനു ദേഷ്യം വന്നു. വിളിച്ചുവരുത്തി അപമാനിച്ചില്ലെ. അന്നുമുതൽ അവർ ശത്രുക്കളായി. ഒരു ദിവസം ആ കാട്ടിൽ വേട്ടക്കാർ വന്നു. കെണിവെച്ചു.ഇതൊന്നുമറിയാതെ ആ വഴിയിലൂടെ ചിഞ്ചുപൂച്ച നടന്നുപോകുകയായിരുന്നു.ചിഞ്ചു കെണിയിൽ കുടുങ്ങി. രക്ഷിക്കണേ ..രക്ഷിക്കണേ....ചിഞ്ചു അലറിവിളിച്ചു.അതു ചുന്ദനെലി കേട്ടു.ഓടിച്ചെന്നുനോക്യപ്പോൾ...ചിഞ്ചു അതാ കെണിയിൽ.... തന്റെ മിത്രം കെണിയിൽ കുടുങ്ങിക്കിടക്കുന്നത് ചുണ്ടനെലിക്കു കണ്ടു നിൽക്കാനായില്ല. അവൻ വേഗം വല കടിച്ചുമുറിച്ചു,ചിഞ്ചുവിനെ രക്ഷിച്ചു.... പഴയതെല്ലാം മറന്ന് അവർ വീണ്ടും കൂട്ടുകാരായി..... ഗുണപാഠം: ശത്രു ആയാലും ആപത്തിൽ സഹായിക്കുന്നതാണ് മനസ്സിന്റെ നന്മ.

നിയ കെ
4 B എ എം എൽപി സ്കൂൾ കരിങ്ങനാട് സൗത്ത് ട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ