എ.എം.എച്ച്.എസ്. തിരൂർക്കാട്/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം ഉദ്ഘാടനം

ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനോദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി മേരിക്കുട്ടി തോമസ് നിർവഹിച്ചു. അശ്വിൻ (10) ഷഹ് ല (8) എന്നീ വിദ്യാർത്ഥികളെ ഭാരവാഹികളായി തിരഞ്ഞെടുത്തു

വിദ്യാരംഗം പുസ്തക മേള

പെരിന്തൽമണ്ണ ശക്തി ബുക്സുമായി സഹകരിച്ച് നടത്തിയ പുസ്തകമേള വിദ്യാർത്ഥികളുടെ സഹകരണം കൊണ്ട് ശ്രദ്ധേയമായി. നല്ല പുസ്തകങ്ങൾ കാണാനും പരിചയപ്പെടാനും അവസരം നൽകിയാൽ വായന വളരും എന്ന് സാക്ഷ്യപ്പെടുത്തുന്നതായി പുസ്തകമേള.

വിദ്യാരംഗം പ്രചോദന ക്ലാസ്

തിരൂർക്കാട്: തിരൂർക്കാട് എ.എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി എട്ടാം തരം വിദ്യാർത്ഥികൾക്കായി പ്രചോദന ക്ലാസ് സംഘടിപ്പിച്ചു. ലക്ഷ്യബോധവും പരിശ്രമവും ജീവിത വിജയത്തിന് അനിവാര്യമാണെന്ന് കൗൺസിലർ സിദ്ദീഖ് ഉദ്ബോധിപ്പിച്ചു. ഗ്രാമ പ ഞ്ചായത്ത് അംഗം ശബീർ കറുമുക്കിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മേരിക്കുട്ടി തോമസ് അധ്യക്ഷത വഹിച്ചു .പി .ടി .എ പ്രസിഡണ്ട് ഹാരിസ് കളത്തിൽ, എസ് എം സി ചെയർമാൻ സുബൈർ, അബ്ദുൽ അസീസ്, സ്റ്റാഫ് സെക്രട്ടറി ജോഷി ജോസഫ്,ഉറുദു ഗവേഷകൻ ഷംസുദ്ദീൻ തരൂർക്കാട് ,ഉസ്മാൻ താമരത്ത്, ഡോ.അഷ്റഫ് ,യൂസഫലി എന്നിവർ ആശംസകൾ നേർന്നു.വിദ്യാരംഗം കൺവീനർ പ്രദീപ് സ്വാഗതവും മൊയ്തീൻ കുട്ടി നന്ദിയും പറഞ്ഞു .