എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/കുളിർമഴ

Schoolwiki സംരംഭത്തിൽ നിന്ന്
19:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ravikumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുളിർമഴ | color= 3 <!-- 1 മുതൽ 5 വരെയുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുളിർമഴ

 
തോരാമഴ തുടരുന്നിതിപ്പൊഴും
തോരുകയില്ല ചുടുകണ്ണീർ പോലെ
നനഞ്ഞു കുളിർന്നു ഞാനീ,
നനവാർന്ന മഴയുടെ മടിയിൽ
കനവാർന്ന മഴയുടെ കലമ്പലെൻ
കനവിലൊരു കുളിരുണർത്തി
പാലാഴിപോലെ കരമുയർത്തി
പാൽനൂലുപോലെ നൂർന്നിറങ്ങി
പാടുന്ന പക്ഷിയും തേടുന്നിതാകൊച്ചു-
ചാറ്റൽമഴയെ നുകർന്നീടുവാൻ
ചാറുന്നു മിന്നുന്നു ചെറുകാറ്റിൽ
നൊമ്പരം കൂടെകലരുന്നു
നോവുന്നുവെന്നുള്ളം നുകരുന്നു
ആനന്ദനൊമ്പരം ചൂടുന്നിതാഞാൻ
ആനിസ്വനം ഉള്ളാലറിഞ്ഞുകൊണ്ടെൻ
ഹൃത്തിൽ മഴയുടെ ആദ്യതുള്ളി
ഹൃദ്യമായ് പെയ്തിറങ്ങി
ആഴത്തിൽ ആർന്നിറങ്ങി...


അനീജ.ജെ
9 B എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത