എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

എൻ.സി.സി 2022-23

 ഈ വർഷം മുതൽ എൻ.സി.സി. യുടെ ചുമതല ശ്രീ.രാജേഷ് സർഏറ്റെടുത്തു. ഒന്നരമാസത്തെ ട്രെയിനിംഗ് മഹാരാഷ്ട്ര യിൽ നടന്നതിൽ പങ്കെടുത്ത് യോഗ്യത നേടി...
   സ്ക്കൂളിന്റെ പ്രവർത്തനങ്ങളിൽ എൻ.സി.സി യുടെ പങ്ക് വലുതാണ് .  ഡിസംബർ  തീയതി ബഥേൽ ഗ്രാമത്തിലെ മാതാപിതാക്കളെ സന്ദർശിച്ചു.. അവർക്ക് അരിയും സാധനങ്ങളും സമ്മാനമായി നൽകി..കുട്ടികൾക്ക് അത് ഒരു പ്രചോദനം തന്നെയായിരുന്നു...

എൻ.സി.സി 2021-22=

            നേവൽ എൻ.സി.സി  യിൽ 100 കുട്ടികൾ പരിശീലനം നടത്തുന്നു. എൻ.സി.സി യുടെ നേതൃത്വത്തിൽ ‍2021ഡിസംമ്പർ 4-ആം തീയതി ശാന്തി മന്ദിരം സന്ദർശിച്ചു.

എൻ.സി.സി 2019-20=

വിദ്യാർത്ഥികളിൽ അച്ചടക്കം, ഐക്യത, നേതൃത്വപാടവം, രാജ്യസ്നേഹം, എന്നിവ വളർത്തുന്നതിനായി നാവിക സേനയുടെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. 8-ാം ക്ളാസിൽ തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് 2 വർഷത്തെ പരിശീലനം നൽകുന്നു. ആൺ കുട്ടികളും പെൺ കുട്ടികളുമായി 100 കേഡറ്റുകൾ ഇതിൽ അംഗങ്ങളാണ്. ലോക പരിസ്ഥിതി ദിനം, യോഗ ദിനം, സ്വാതന്ത്രദിനം, റിപ്പബ്ളിക് ദിനം, തുടങ്ങിയവയ്ക്കെല്ലാം എൻ.സി.സി.കാഡറ്റുകൾ നേതൃത്വം നൽകുന്നു. ശ്രീ.സാം ജോയ് സാർ ഇതിനു നേതൃത്വം നൽകുന്നു.