എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/ലക്ഷ്യത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44557 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലക്ഷ്യത്തിലേക്ക് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലക്ഷ്യത്തിലേക്ക്

ഒരിക്കൽ ഒരു വനത്തിൽ തന്റെ ഇഷ്ട ആഹാരമായ മുയലിനെ പിടിക്കാൻ ഒരു പുലി പതുങ്ങി ഇരുന്നു. മുയൽ വന്നതും പുലി ചാടി വീണു. പക്ഷേ മുയൽ വേഗത്തിൽ ഓടി മാളത്തിൽ കയറി രക്ഷപ്പെട്ടു. പുലി തളർന്നില്ല.എല്ലാ ദിവസവും തന്റെ പരിശ്രമം തുടർന്നു.പല ദിവസങ്ങൾ തുടർച്ചയായി ശ്രമിച്ചെങ്കിലും മുയലിനെ പുലിക്ക് കിട്ടിയില്ല. പുലി ഒടുവിൽ തോൽവി സമ്മതിച്ച് മുയലിന്റെ മാളത്തിന് വെളിയിൽ പോയി ഇരുന്നു.എന്നിട്ട് മുയലിനോട് ചോദിച്ചു. "നിനക്ക് എന്ത് മാന്ത്രിക ശക്തിയാണ് ഉള്ളത്, നീ എങ്ങനെയാണ് ഇത്രയും കാലം എന്നിൽ നിന്ന് രക്ഷപ്പെട്ടത് ". മുയൽശാന്തനായി പറഞ്ഞു. അത് മറ്റൊന്നുമല്ല. നിന്റെ ലക്ഷ്യം വിശപ്പും, എന്റെ മാംസവും ആയിരുന്നു. നീ അതിനു വേണ്ടി ഓടി. പക്ഷേ എന്റെ ലക്ഷ്യം എന്റെ ജീവനായിരുന്നു.അതു കൊണ്ട് നീ ഓടിയതിനേക്കാളും വേഗത്തിൽ ഞാൻ ഓടി.ഇത് കേട്ട് നാണിച്ച് പുലി അവിടെ നിന്ന് ഓടിപ്പോയി.

ലാവണ്യ എസ്
5 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ