"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/പറയാതെ പോയ ഏട്ടത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

12:12, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

പറയാതെ പോയ ഏട്ടത്തി


ബല്ലടിക്കാറായപ്പോഴാണ് പതിവുപോലെ അന്നും സ്കൂളിൽ എത്തിയത്. പത്രം വീടുകളിൽ എത്തിക്കണം, പാൽ കടയിൽ കൊണ്ടുപോയി കൊടുക്കണം, പശുവിന് പുല്ലരിയണം അങ്ങനെ രാവിലെ തീർത്താൽ തീരാത്ത പണികൾ. അതൊക്കെ കഴിയുമ്പോൾ ആഹാരത്തിന്റെ കാര്യം മറന്ന് പോകും. അല്ലങ്കിൽ വേണ്ടന്ന് വയക്കും. സുഖമില്ലാതെ കിടക്കുന്ന അമ്മ ഇതൊക്കെ ചെയ്താലോ എന്ന് കരുതിയാണ് അവൻ ചെയ്യുന്നത് സ്കൂളിലെത്തുമ്പോൾ രാവിലത്തെ പലഹാരത്തിന്റെ ഒരു പങ്കുമായി അമ്മു ചേച്ചി കാത്തിരിപ്പുണ്ടാകും. മാസങ്ങളായി തുടരുന്ന പതിവ്. സങ്കടങ്ങൾ എല്ലാം അറിയുന്ന ഒര് ഏട്ടത്തിയാണ് അമ്മു. പുസ്തകസഞ്ചി ക്ലാസ്സിൽ വച്ചിട്ട് അമ്മുവിന്റെ അടുക്കലേക്ക് ഓടി. പക്ഷേ അമ്മു ചേച്ചിയെ കാണാനില്ല. പനി കൂടി ആശുപത്രിയിൽ കൊണ്ട് പോയന്നും പിന്നീട ഓർമ്മയില്ലാതായെന്നും ആരോ പറയുന്നത് കേട്ടു. പിന്നെ ഒന്നും ഓർമയില്ല, തലചുറ്റുന്നതു പോലെ. ഒര് വാക്കു പോലും പറയാതെ ഏട്ടത്തി പോയിരിക്കുന്നു ഒര്പാട് ദൂരത്തേക്ക്. ചേച്ചി നല്കിയ സ്നേഹം ഒരു നൊമ്പരമായി അവശേഷിപ്പിച്ചു കൊണ്ട്.


അലീന
1 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കഥ