എൻ. എസ്. എസ്. കെ. എൽ. പി. എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:16, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39444 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

നാട്ടിൽ വന്ന മഹാമാരി
കൊറോണയെന്നൊരു കൊലയാളി
നമ്മുടെ സോദരമാനുഷരെ
കൊന്നീടുന്നാപൽക്കാരി
ഇവനെ ജയിക്കാൻ നാമെല്ലാം
ഒത്തു പ്രയത്നിച്ചീടേണം
നിതാന്ത ജാഗ്രത,ഭയമല്ല
കരുതീടേണമതെപ്പോഴും
വ്യക്തിശുചിത്വം പാലിക്ക
തമ്മിൽ അകലം പാലിക്ക
കൈകൾ രണ്ടും നന്നായി
ശരിയാംവണ്ണം കഴുകിടുക
ശരീരമകലണമെന്നാലും
മനസുകൾ ഒന്നായ് ചേരണം
ഒത്തുശ്രമിച്ചീ രാക്ഷസനെ
നാട്ടിൽ നിന്നു തുരത്തേണം
നമ്മുടെ സർക്കാർ,നേതാക്കൾ,
വൈദ്യവിശാരദരത്നങ്ങൾ
സേവന തല്പര ബഹുജനവും
ഒന്നിച്ചൊന്നായ് മുന്നോട്ട്
നാട്ടിൽ ശാന്തി പരക്കട്ടെ
നാമൊന്നായ് കരകേറീടട്ടെ
വിജയക്കൊടിപാറിച്ചീ ദുരിത
ച്ചുഴിയിൽ നിന്നും ഉയരട്ടെ...
 

നവലക്ഷ്മി.എം.എസ്‌
3A എൻ._എസ്._എസ്._കെ._എൽ._പി._എസ്._പള്ളിക്കൽ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത