എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsshss27031 (സംവാദം | സംഭാവനകൾ) (..)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വാരപ്പെട്ടി ദേവസ്വം വക സ്ഥലത്ത് ഒരു എഴുത്തു കളരിയായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് വാരപ്പെട്ടി എൻ.എസ്.എസ്. കരയോഗത്തിന്റെ ഭരണത്തിൻ കീഴിൽ രണ്ടാം ക്ലാസ് വരെയുള്ള സ്കൂളായി തീർന്നു. തുടർന്ന് വികസന സാധ്യത ലക്ഷ്യമാക്കി കരയോഗം ഭാരവാഹികൾ , സ്കൂളിന്റെ ഉടമസ്ഥാവകാശം നായർ സർവീസ് സൊസൈറ്റിക്ക് വിട്ടു കൊടുത്തു. തേഡ് ഫോറം വരെയുള്ള മിഡിൽ സ്കൂളായി ഉയർന്ന സ്കൂളിന്റെ പ്രൈമറി വിഭാഗം സർക്കാരിന് സറണ്ടർ ചെയ്തു. മിഡിൽ സ്കൂൾ എൻ.എസ്.എസ്. നില നിർത്തി. 1961-62 ൽ ഹൈസ്കൂളായി അംഗീകാരം ലഭിച്ചു. സ്ഥല പരിമിതി മൂലം അവിടെ തുടരാൻ കഴിയതെ വന്നപ്പോൾ ഇപ്പോഴത്ത സ്ഥലം മാനേജ്മെന്റ് വിലയ്ക്കു വാങ്ങി. സമുദായാചാര്യന്റെ അനുഗ്രഹാശിസ്സുകളോടെ നല്ലവരായ നാടാടുകാരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ ശ്രമത്താൽ ഹൈസ്കൂളിനുള്ള മുഴുവൻ കെട്ടിടവും പണി തീർത്തു. 1964-65 ൽ ഇതൊരു പൂർണ ഹൈസ്കൂളായി. 1967 ൽ എസ്.എസ്.എൽ.സി. പരീക്ഷാ കേന്ദ്രം ആരംഭിച്ചു. 1998ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം