എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് കോത്തല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
01:58, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Athira Suresh (സംവാദം | സംഭാവനകൾ) ('=  കോത്തല = കോത്തല ഗ്രാമം കൂരോപ്പട പഞ്ചായത്ത് അതിർത്തികളിലെ പാമ്പാടി പഞ്ചായത്തിന്റെ കിഴക്കു ഭാഗങ്ങളിലുമായി കോത്തല വ്യാപിച്ചു കിടക്കുന്നു . കോത്തല ഗ്രാമത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

 കോത്തല

കോത്തല ഗ്രാമം കൂരോപ്പട പഞ്ചായത്ത് അതിർത്തികളിലെ പാമ്പാടി പഞ്ചായത്തിന്റെ കിഴക്കു ഭാഗങ്ങളിലുമായി കോത്തല വ്യാപിച്ചു കിടക്കുന്നു . കോത്തല ഗ്രാമത്തിൽ കൂടി ദേശീയപാതാ 220 കടന്നു പോകുന്നു.

വറ്റാത്ത ജലസ്രോതസ്സ് (കോത്തലച്ചിറ )ഉണ്ടായിരുന്ന പ്രദേശമായിരുന്നു കോത്തല .അതുകൊണ്ട് തന്നെ ഈ പ്രദേശം പശുക്കളെ വളർത്തുന്നതിന്ന് അനുകൂലമായ പ്രദേശമായി മാറി.ഈ പ്രദേശത്തു ധാരാളം പശുക്കളെ വളർത്തിയിരുന്നു.ഗോക്കൾ ധാരാളമായി ഉണ്ടായിരുന്ന സ്ഥലമായതിനാൽ "ഗോസ്ഥലം "എന്നായി ഈ പ്രദേശത്തിന്റെ പേര്.ഗോസ്ഥലം കാലക്രമേണ കോത്തലയായി മാറി.


കോത്തലയുടെ ഏകദേശം മധ്യഭാഗത്തായിട് ഇളംകാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു .ഇന്ന് ഈ ക്ഷേത്രം സ്ഥിതി ചെയ്യന്ന സ്ഥലത്തു പണ്ടൊരുമഹാക്ഷേത്രം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.ടിപ്പുവിന്റെ പടയോട്ട കാലത് നശിച്ചു പോയതായിട്ടാണ് കരുതുന്നത്.ഈ ഭൂമി ലേലം ചെയ്യാൻ പോകുന്നതായി അറിഞ്ഞ ചിലർ ക്ഷേത്രഭൂമി ആയതിനാൽ ക്ഷേത്രാവശിഷ്ടം ഉണ്ടോ എന്നറിയാൻകാഞ്ഞിരങ്ങാട്ടു ഇല്ലത്തുചെന്നു.അവശിഷ്ടങ്ങൾ കാണാൻ സാധ്യത വെട്ടി ചുവട്ടിലാണെന്നറിഞ്ഞ കാരണവന്മാർ പരിശോധന നടത്തുകയും ദേവിയുടെ കണ്ണാടി ഭിംബം ലഭിക്കുകയും ചെയ്തുതുടർന്നു ക്ഷേത്രനിര്മാണത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങി .ശക്തിസ്വരൂപിണിയായ ദുര്ഗാദേവിയും ഐശ്വര്യപ്രദായനിയായ ഭദ്രാദേവിയും ഒരേപോലെ കുടികൊള്ളുന്നകുടികൊള്ളുന്ന പവിത്ര സങ്കേതമായി ഇളംകാവ് ദേവിക്ഷേത്രം പരിണമിച്ചു.

കൂടാതെ കോത്തല ഗവൺമെന്റ് ആയുർവേദ ആശുപത്രിയും അതേപോലെ ഒരു ഗ്രാമത്തിന്റെയാകെ അക്ഷരകണ്ണായി കോത്തല എൻ എസ് എസ്  ഹൈസ്കൂളും ഗ്രാമത്തിൽ തലയെടുപ്പോടെ നിലകൊള്ളുന്നു.

കവി വിധ്വാൻ വി .ടി .ഐയ്പ്പ് ഇവിടെയാണ് ജനിച്ചത്.