എസ് സി എച്ച് എസ് വളമംഗലം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
09:35, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34041SCSHSS (സംവാദം | സംഭാവനകൾ) ('മാസങ്ങൾ നീണ്ട അടച്ചുപൂട്ടലിനൊടുവിൽ നവംബർ ഒന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാസങ്ങൾ നീണ്ട അടച്ചുപൂട്ടലിനൊടുവിൽ നവംബർ ഒന്നിന് സ്കൂൾ മുറ്റം വിദ്യാർഥികളെ സ്വീകരിക്കാൻ തയ്യാറായി. നീണ്ട കാലം അടച്ചിട്ടതിനാൽ വിദ്യാലയം ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് വിദ്യാർഥികളെ സ്വീകരിച്ചത്. സ്‌കൂളും പരിസരവും, ടോയ്‌ലറ്റും, ക്ലാസ് മുറികളും, വാട്ടർ ടാപ്പ്, എന്നിവ ശുചീകരണം നടത്തി. വിദ്യാലയത്തിലെ കുടിവെള്ളം അണുവിമുക്തമാക്കുകയും, സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് എന്നിവ ലഭ്യമാക്കുകയും കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന്‌ ജാഗ്രത പുലർത്തുകയും ചെയ്തിരുന്നു. രക്ഷിതാക്കളുടെയും അധ്യാപകരുടേയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലായിരുന്നു ശുചീകരണം