"എസ് വി എച്ച് എസ് കായംകുളം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 14: വരി 14:


==പരിസ്ഥിതി ദിനാചരണം ==
==പരിസ്ഥിതി ദിനാചരണം ==
2018 ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.2018 - 19 വർഷത്തെ പരിസ്ഥിതിദിനാചരണം പരിസ്ഥിതി ക്ളബ്ബിന്റെ നേതൃത്വത്തിൽ വിവിധപ്രവർത്തനങ്ങളോടെ നടത്തപ്പെട്ടു.പരിസ്ഥിതിസൗഹൃദ പ്ളക്കാർഡ് മൽസരത്തിൽ വാഴയില, തെങ്ങോല, വട്ടയില എന്നിവ ഉപയോഗിച്ചുള്ള പ്ളക്കാർഡുകൾ ധാരാളമുണ്ടായിരുന്നു. യു പി ക്ളാസിലെ കുട്ടികൾ എല്ലാവരും തന്നെ പ്ളക്കാർഡുകൾ ഉണ്ടാക്കി കൊണ്ടു വന്നിരുന്നു. പരിസ്ഥിതി ക്വിസ് മൽസരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. യു പി, ഹൈസ്കൂൾ സെക്ഷനുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നല്കി.
[[പ്രമാണം:36048 paristhishi.jpg|550px|ലഘുചിത്രം|നടുവിൽ]]
2018 ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.2018 - 19 വർഷത്തെ പരിസ്ഥിതിദിനാചരണം പരിസ്ഥിതി ക്ളബ്ബിന്റെ നേതൃത്വത്തിൽ വിവിധപ്രവർത്തനങ്ങളോടെ നടത്തപ്പെട്ടു.ദിനാചരണത്തിന്റെ ഉത്ഘാടനം ബഹു .മാവേലിക്കര ഡി ഇ ഓ സുബിൻ പോൾ സർ നിർവഹിച്ചു പരിസ്ഥിതിസൗഹൃദ പ്ളക്കാർഡ് മൽസരത്തിൽ വാഴയില, തെങ്ങോല, വട്ടയില എന്നിവ ഉപയോഗിച്ചുള്ള പ്ളക്കാർഡുകൾ ധാരാളമുണ്ടായിരുന്നു. യു പി ക്ളാസിലെ കുട്ടികൾ എല്ലാവരും തന്നെ പ്ളക്കാർഡുകൾ ഉണ്ടാക്കി കൊണ്ടു വന്നിരുന്നു. പരിസ്ഥിതി ക്വിസ് മൽസരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. യു പി, ഹൈസ്കൂൾ സെക്ഷനുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നല്കി.


==വായനാവാരം ==
==വായനാവാരം ==

15:31, 11 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

ജൂൺ 1ന് പ്രവേശനോത്സവം സമുചിതമായി ആഘോ‍ഷിച്ചു പുതുതായി സ്കുുളിലേക്ക് എത്തിച്ചേർന്ന കുട്ടികൾക്ക് സ്ക്കുൾ ഹെഡ്മിസ്ട്രസ് അധ്യാപകർ കുട്ടികൾ എല്ലാവരും ചേർന്ന് സ്വാഗതമരുളി കുട്ടികൾ വിവിധ കലാരരിപാടികൾ അവതരിപ്പിച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നു. അതിനോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തം സജീവമാക്കാറുമുണ്ട്. പ്രവേശനോൽസവം,പരിസ്ഥിതിദിനം,ലഹരിവിരുദ്ധദിനം,ചാന്ദ്രദിനം,,ഓണം, ക്രിസ്മസ്, അധ്യാപക ദിനം, വായനാദിനം,റോഡ്സുരക്ഷാദിനം, സ്കൂൾഡേ,വയോജനദിനം,ഓസോൺ ദിനം,എയ്ഡ്സ് ദിനം തുടങ്ങിയ ദിനങ്ങൾ വളരെ സമുചിതമായി ആചരിച്ചു വരുന്നു.ഒപ്പം വിവിധ സംഘടനകളുടെയും ക്ലബുകളുടെയും പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും യുവജനോത്സവം തുടങ്ങിയ കലാവേദികളിൽ പ്രശോഭിക്കുവാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു. ബോധവത്കരണത്തിനുതകുന്ന ക്ലാസുകളും മറ്റു പരിപാടികളും സംഘടിപ്പിക്കാറുണ്ട്.സ്കൂൾ അസ്സംബ്ളിയിൽ പൊതുവിജ്ഞാനം,ആരോഗ്യം,മൂല്യബോധനം, എന്നിവയെ ആധാരമാക്കിയുള്ള ലഘുദൃശ്യാവിഷ്ക്കാരങ്ങൾ ഓരോ ക്ളാസ്സും മാറിമാറി അവതരിപ്പിക്കുന്നു.

യുവജനോത്സവം

കുട്ടികളുടെ കലാവസാനകളെ തൊട്ടുണർത്തുന്ന സ്ക്കൂൾ യുവജനോത്സവം നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിൽപങ്കെടുപ്പിക്കുകയും ചെയ്തു. സബ് ജില്ലാ തലത്തിലും റവന്യു തലത്തിലും ധാരാളം സമ്മാനങ്ങൾ നേടുകയുണ്ടായി. സബ്ബ് ജില്ലാ തലത്തിലേതുപോലെ തന്നെ റവന്യുതല മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു.

ക്ളാസ്സ് പി ടി എ

എല്ലാ വർഷവും ക്ളാസ്സ് പി ടി എ കൾ വിളിച്ചു കൂട്ടുകയും പഠനസംബന്ധമായകാര്യങ്ങളിൽ മാതാപിതാക്കൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.യൂണിറ്റ് ടെസ്റ്റുകൾ നടത്തി അവയുടെ മാർ‍ക്കുകൾ മാതാപിതാക്കളെ അറിയിക്കുന്നു.മാതാപിതാക്കൾക്ക് പങ്കു വയ്ക്കാനുള്ളവ ഇത്തരം യോഗങ്ങളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ഒരു വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിന് അധ്യാപകരുടെ എന്നതു പോലെ മാതാപിതാക്കളുടെയും സഹായ സഹകരണങ്ങൾ ആവശ്യമാണ്. 2018 ജൂൺ മാസത്തിൽ നടന്ന ക്ലാസ് പി. ടി. എ യോഗത്തിൽ കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങളും പഠനവും ചർച്ച ചെയ്തു ഒപ്പം ഓരോ ക്ലാസിൽ നിന്നും രണ്ട് പ്രതിനിധികളെ വീതം തെരഞ്ഞെടുത്തു.

പരിസ്ഥിതി ദിനാചരണം

2018 ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.2018 - 19 വർഷത്തെ പരിസ്ഥിതിദിനാചരണം പരിസ്ഥിതി ക്ളബ്ബിന്റെ നേതൃത്വത്തിൽ വിവിധപ്രവർത്തനങ്ങളോടെ നടത്തപ്പെട്ടു.ദിനാചരണത്തിന്റെ ഉത്ഘാടനം ബഹു .മാവേലിക്കര ഡി ഇ ഓ സുബിൻ പോൾ സർ നിർവഹിച്ചു പരിസ്ഥിതിസൗഹൃദ പ്ളക്കാർഡ് മൽസരത്തിൽ വാഴയില, തെങ്ങോല, വട്ടയില എന്നിവ ഉപയോഗിച്ചുള്ള പ്ളക്കാർഡുകൾ ധാരാളമുണ്ടായിരുന്നു. യു പി ക്ളാസിലെ കുട്ടികൾ എല്ലാവരും തന്നെ പ്ളക്കാർഡുകൾ ഉണ്ടാക്കി കൊണ്ടു വന്നിരുന്നു. പരിസ്ഥിതി ക്വിസ് മൽസരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. യു പി, ഹൈസ്കൂൾ സെക്ഷനുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നല്കി.

വായനാവാരം

കുട്ടികളി‌ൽ വായനാശീലം വളർത്തുന്നതിനും , വായനയുടെ പ്രാധാന്യം അവർക്ക് മനസിലാക്കികൊടുക്കുന്നതിനും ഈ വർഷവും വായനാവാരം സമുചിതചായി ആചരിച്ചു. വായനാവാരത്തോട് അനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും സമ്മാനാർഹരായവർക്ക് വായനാവാര സമാപന ദിനത്തിൽ സമ്മാനങ്ങൾ നൽകുകയും ചെയ്തു. അടിക്കുറിപ്പു മത്സരം , കവിതാ മത്സരം , വായനാകുറിപ്പു മത്സരം എന്നിവയാണ് വായനാവാരത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങൾ. ഹൈസ്രൂൾ , യു. പി. എന്നിങ്ങനെ രണ്ടു തലങ്ങളിലായാണ് മത്സരങ്ങൾ നടത്തിയത്. കുുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടു കൂടി പുസ്തകങ്ങൾ വായിക്കുകയും വായനാകുറിപ്പുകൾ എ​ഴുതുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. വായനാവാരത്തോടനുബന്ധിച്ച് ഓരോ ദിവസവും അസംബ്ളിയിലും പരിപാടികളവതരിപ്പിച്ചിരുന്നു.വായനാദിനത്തോടു കൂടി വായനാവാരം സമാപിച്ചുവെങ്കിലും അതൊരു തുടക്കമായിരുന്നു.

ലഹരി വിമുക്ത ദിനം

മനുഷ്യരാശിയെ കാർന്നു തിന്നുന്ന ഒരു വലിയ വിപത്താണ് ലഹരി. മനുഷ്യനിലെ നന്മയെ ഇല്ലാതാക്കുന്ന വലിയ ദുരന്തമാണത്.അതിനെതിരെ ശബ്ദമുയർത്താൻ കുട്ടികളെ പരിശീലിപ്പിക്കേണ്ടത് ഇന്നിന്റെ വലിയ ആവശ്യമായി മാറിയിരിക്കുന്നു.ലഹരിയ്ക്കെതിരെ ഒരു വൻമതിലുയർത്താം എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ലഹരി വിരുദ്ധ ദിനാചരണം തുടക്കം കുറിച്ചത്.

ബ്ലഡ് മൂൺ

ബ്ലഡ് മൂൺ എന്ന ആകാശ വിസ്മയം കാണാൻ സ്കൂളിൽ അവസരം ഒരുക്കി . ഈ പ്രവർത്തന ത്തിന്റെ ഭാഗമായി കുട്ടികൾക്കായി ടെലിസ്കോപ്പ് നിർമ്മാണം പരിശീലിപ്പിച്ചു. വൈകുന്നേരം ഈ പ്രതിഭാസം കാണുവാൻ കുട്ടികളോടൊപ്പം രക്ഷിതാക്കളും സ്കൂളിൽ സന്നിഹിതരായിരുന്നു . കുട്ടികൾ അവർ നിർമിച്ച ടെലിസ്‌കോപ്പും കൂടാതെ രക്ഷിതകർക്കായി മറ്റൊരു ടെലിസ്കോപും ഈ ആകാശ വിസ്മയത്തിനു സാക്ഷ്യം വഹിച്ചു

സ്കൂൾതല ശാസ്ത്രമേള

സ്കൂൾതല ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയമേള ജൂലൈ 25 ന് ഗംഭീരമായി നടന്നു. എല്ലാ ക്ലാസിൽ നിന്നും സാമൂഹ്യശാസ്ത്രാഭിമുഖ്യമുള്ള കുട്ടികൾ എല്ലാവരും സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുത്തു. ചരിത്രക്വിസ് ഉൾപ്പടെ നിരവധി മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനാർഹരായവരെ അസംബ്ലിയിൽ അനുമോദിക്കുകയും ചെയ്തു. ശാസ്ത്രമേളയിൽ സെമിനാർ, ക്വിസ്, റിസേർച്ച് ടൈപ്പ് പ്രോജക്ട്ട് സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ലഘു പരീഷണങ്ങൾ, എന്നീ ഇനങ്ങളിലായിരുന്നു മത്സരം.വളരെ താല്പര്യപൂർവം എല്ലാ ക്ലബംഗങ്ങളും മത്സരങ്ങളിൽ പ‌‌ങ്കെടുത്തു. വിജയികളെ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു. അന്നേ തിവസം തന്നെ നടന്ന ഗണിതശാസ്ത്ര മേള ഒരു വ്യത്യസ്ത അനുഭവമായിരുന്നു. മിക്ക ക്ലബ് അംഗങ്ങളും മേളയിൽ ഉത്സാഹപൂർവം പങ്കെടുത്തു. ഗണിതം കൊണ്ടൊരുക്കിയ രുചികരമായ വിരുന്നായിരുന്നു മേള.നിരവധിയിനങ്ങളിൽ മത്സരങ്ങൾ നടത്തുകയും വിജയികളെ അസംബ്ലിയിൽ അനുമോദിക്കുകയും ചെയ്തു.

പരിചയമേളയിലെ എല്ലാ ഇനങ്ങളിലും ധാരാളം മൽസരാർത്ഥികൾ ഉണ്ടായിരുന്നു.പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോൽസാഹനസമ്മാനങ്ങൾ നൽകി.

ഭിന്നശേഷി ദിനാചരണം

ഭിന്നശേഷി വാരാചരണവുമായി ബന്ധപെട്ട് സാകേത് സ്കൂളിലൊരു യാത്ര പുറപ്പെട്ടു . കൂടാതെ നമ്മുടെ സ്കൂളിലെ ഭിന്നശേഷികരായ കുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തി

വിദ്യാരംഗം കലാ സാഹിത്യ വേദി

2018 -2019 അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ കുട്ടികൾ കലാസാഹിത്യവേദിയായ വിദ്യാരംഗത്തിൽ അംഗമായി ചേർന്നു. കുട്ടികളിൽ അന്തർലീനമായ സർഗാത്മ കഴിവുകളെ വളർത്താനുള്ള ലക്ഷ്യത്തോടെയാണ്ഈ സ്ക്കൂളിൽ വിദ്യാരംഗക്ലബ് പ്രവർത്തിക്കുന്നത്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് സ്കൂളിലെ ആദ്യ ആഘോഷങ്ങളിൽ ഒന്നായ വായനാവാരം നടത്തപ്പെടുന്നത്.

പ്രളയ ദുരിതർക്ക് കൈത്താങ്

പ്രളയം മൂലം ദുരിതം അനുഭവിച്ചവർക്കു ഒരു സഹായ ഹസ്തമായി ക്യാമ്പുകളിൽ ശുചിത്വപ്രവർത്തനങ്ങൾ നടത്തുകയും അവർക്കാവശ്യമായ അറിയും മറ്റു അവശ്യ വസ്തുക്കൾ നൽകുകയും ചെയ്തു

സ്വാതന്ത്ര്യ , റിപ്പബ്ലിക്ക് ദിനാഘോഷം.

ഭാരതത്തിന്റെ എഴുപത്തി രണ്ടാം സ്വാതന്ത്ര്യ ദിനം ലളിതമായി ആഘോഷിച്ചു. ദേശ സ്നേഹം ഉണർത്തുന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും പത്ര പാരായണമത്സരവും നടത്തി. 15-ാം തിയതി രാവിലെ ഒൻപതു മണിയ്ക്ക് സ്കൂൾ മാനേജർ പതാക ഉയർത്തി ,സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.കുട്ടികളുടെ വിവിധ പരിപാടികൾ പരിപാടികൾക്ക് മനോഹാരിതയേകി.

കൗൺസിലിംഗ്

കുട്ടികൾക്ക് പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നതിനും, അവരുടെ വളർച്ചയുടെ വിവധഘട്ടങ്ങളിൽ ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുന്നതിനും ഞങ്ങളുടെ സ്കൂളിലും ഒരു കൗൺസിലിംഗ് സെൽ പ്രവർത്തിക്കുന്നു.

ഭവനസന്ദർശനം

സ്കൂളിലെ എല്ലാ കുട്ടികളുടെയും ഭവനങ്ങൾ സന്ദർശിച്ച് മാതാപിതാക്കളുമായി സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുകയും അങ്ങനെ കുട്ടികളെ നല്ല പൗരബോധമുള്ളവരായി വളർത്തിക്കൊണ്ടു വരിക എന്നത് സ്കൂലിലെ ഓരോ അധ്യാപകന്റെയും ലക്ഷ്യമാണ്.അതിനായി എല്ലാ അദ്ധ്യാപകരും പരമാവധി ശ്രമിക്കുന്നുണ്ട്.ഓരോ വർഷവും സ്വന്തം ക്ളാസ്സിലെ എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിക്കാൻ എല്ലാ അദ്ധ്യാപകരും പരിശ്രമിക്കുന്നുണ്ട്.കുട്ടികളെ അടുത്തറി‍ഞ്ഞാൽ അധ്യാപനം സുഗമവും സുഖകരവുമാക്കാം. ഒരു കുട്ടിയെ പൂർണമായി മനസിലാക്കുവാൻ സാധിച്ചാൽ അവരുടെ ഉള്ളിൽ എളുപ്പത്തിൽ കയറി പറ്റാനാകും. അത്രയും നാൾ സ്കൂളിലെ ടീച്ചർ ആയിരുന്നത് അന്നു മുതൽ എന്റെ ടീച്ചറാകും. അതിന് ഏറ്റവും നല്ല മാർഗമാണ് കുട്ടികളുടെ ഭവന സന്ദർശനം. എല്ലാ അധ്യാപകരും തങ്ങളാൽ കഴിയുന്ന വിധത്തിൽ കുട്ടികളുടെ ഭവനം സന്ദർശിക്കുന്നു. ഒരു വർഷം കൊണ്ട് എല്ലാ കുട്ടികളുടെയും വീടുകൾ അധ്യാപകർ സന്ദർശിക്കുന്നു.

മലയാളതിളക്കം

അടിസ്ഥാന ഭാഷനൈപുണികളുടെ വികാസമാണ് മലയാള തിളക്കത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ടനുഭവപ്പെടുന്ന കുട്ടികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനമാണിത്. കുട്ടികളുടെ തെറ്റുകൾ അവർ സ്വയം കണ്ടെത്തുകയും തിരുത്തുകയും ചെയ്യുന്ന വിധത്തിലാണ് മൊഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്.

ശ്രദ്ധ

എട്ടാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയാണ് ശ്രദ്ധ. ഓരോ ക്ലാസിൽ നിന്നും പരിശീലനം ആവശ്യമായ കുട്ടികളെ ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ കണ്ടെത്തുകയും ഓരോ ദിവസവും അവരുടെ ആവശ്യമനുസരിച്ച് പരിശീലനം നൽകുകയും ചെയ്യുന്നു.

നവപ്രഭ

ഒമ്പതാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയാണ് ശ്രദ്ധ. ഓരോ ക്ലാസിൽ നിന്നും പരിശീലനം ആവശ്യമായ കുട്ടികളെ ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ കണ്ടെത്തുകയും ഓരോ ദിവസവും അവരുടെ ആവശ്യമനുസരിച്ച് പരിശീലനം നൽകുകയും ചെയ്യുന്നു.

ഹരിതോത്സവം

പ്രകൃതിയോടൊന്നിച്ച് ജീവിക്കുവാൻ, വിദ്യാലയത്തെ ഹരിതാഭമാക്കുവാൻ ഞങ്ങളുടെ സ്കൂളിലും ഹരിതോത്സവത്തിന് തുടക്കം കുറിച്ചു.പൊതു വിദ്യാലയങ്ങളെ ജൈവവൈവിധ്യ ഉദ്യാനങ്ങളാക്കി മാറ്റുക ഹരിതാവബോധം വിദ്യാലയങ്ങളിലൂടെ സമൂഹത്തിലേയ്ക്ക് പ്രസരിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പൊതു വിദ്യാഭ്യാസവകുപ്പും സമഗ്ര ശിക്ഷാ അഭിയാനും, ഹരിത കേരള മിഷനും സംയുക്തമായിസംഘടിപ്പിക്കുന്ന പരിപാടിയാണ് ഹരിതോത്സവം. പത്ത്പ്രകൃതി ദിനാചരണങ്ങൾ പത്ത് ഉത്സവങ്ങളായി ആഘോഷിക്കുകയാണ് ഈ പദ്ധതിയിലൂടെ.

സുരീലി ഹിന്ദി

സമഗ്ര ശിക്ഷ അഭയാന്റെ നേതൃത്വത്തിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി ഹിന്ദി പരിശീലനം നടന്നു 

പഠനോത്സവം

യൂ പി ക്ലാസ്സുകളിലെ കുട്ടികളിലെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനായി പഠനോത്സവം സംഘടിപ്പിച്ചു . കായംകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാമില കുഞ്ഞുമോൻ ഉത്ഘാടനം ചെയ്തു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു