എസ് കെ വി എൻ എസ് എസ് യു പി കരുവാറ്റ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിയ്ക്കുന്നു. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, ചരിത്രമറിയുക മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം.