എസ് എൻ ബി എച്ച് എസ് കണിമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
10:41, 22 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22008 (സംവാദം | സംഭാവനകൾ)
എസ് എൻ ബി എച്ച് എസ് കണിമംഗലം
വിലാസം
കണിമംഗലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-12-201622008



തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഉള്ള ഈ ഹൈസ്ക്കുള്‍ തൃശ്ശുര്‍ നഗരത്തില്‍ നിന്നും 4കി.മി തെക്കുമാറി കണിമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. 5മുതല്‍ 10 വരെ ക്ലാസ്സുകളിലായി 9ഡിവിഷനുകളാണുള്ളത്.


ചരിത്രം

ബ്രഹ്മ ശ്രീ.രാമാനന്ദസ്വാമികള്‍ 1930ലാണ് ഗൂരൂകൂല സംസ്കൃത പാഠശാല ആരംഭിച്ചത്. 1962ല്‍ സംസ്കൃതം സ്ക്കുളില്‍ നിന്നും വിട്ട് ​​ ഒരു സാധാരണ ഹൈസ്ക്കുളായി, എസ്.എന്‍.ഹൈസ്ക്കുള്‍ എന്നറിയപ്പെടാന്‍ തുടങ്ങി. 1976 ല്‍ ഈ വിദ്യാലയം ബോയ്സ്,ഗേള്‍സ് എന്നിങ്ങനെ രണ്ടായിവിഭജിക്കപ്പെട്ടു.ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും,തികഞ്ഞ ഗാന്ധിയനുമായ ശ്രീ.ഐ.എം.വേലായുധന്‍ മാസ്റ്റര്‍ 1956 മുതല്‍ 1982 വരെ ഇവിടത്തെ ഹെഡ്മാസ്റ്ററായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

ഈ സ്ക്കുളില്‍ ലൈബ്രറി, ലബോറട്ടറി,കമ്പ്യുട്ടര്‍ ലാബ്,നെറ്റ് സൗകര്യം,കുടിവെള്ളം,കളിസ്ഥലം തുടങ്ങിയവ ലഭ്യമാണ്.തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ മെയിന്‍ റോഡ് സ്ക്കുളിനുമുന്‍പില്‍ കൂടിയാണ് പോകുന്നത്.സ്ക്കുളിലേക്ക് വേണ്ടത്ര യാത്രാ സൗകര്യമുണ്ട്.15 അധ്യാപകരും 4അനധ്യാപകരും 250വിദ്യാര്‍ത്ഥികളുമുള്ള ഈ സ്ക്കുളിലെ സാരഥി ശ്രീ.പി.എന്‍.ജാദവേദന്‍ മാസ്റ്ററാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര വര്‍ഷമായ 2009-10ല്‍ ശാസ്ത്രപഠനപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്.ഗലീലിയോ ലിറ്റില്‍ സയന്‍റ്റിസ്റ്റ് മാഗസിനിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാ ക്ലാസ്സുകാര്‍ക്കും ഭാഗിച്ചു നല്‍കിട്ടുണ്ട്. കെ.എസ്.ഇ.ബി.യുടെ സഹായത്തോടെ ഊര്‍ജ്ജസംരക്ഷണസേന രൂപീകരിച്ചിട്ടുണ്ട്.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

അഞ്ച് ​​അംഗങ്ങളുള്ള രാമാനന്ദകമ്മിറ്റിയുടെ കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ശ്രീ. കെ.വി. ബാലന്‍ ആണ് ഇപ്പോഴത്തെ മാനേജര്‍. സ്കൂളിന്റെ എല്ലാവിധ അഭിവൃദ്ധിക്കും ശ്രീ. കെ.വി. ബാലന്‍ മാനേജരായുള്ള രാമാനന്ദകമ്മിറ്റി വിലപ്പെട്ട അഭിപ്രായങ്ങള്‍ നല്‍കിവരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1956 - 82 (ശ്രീ .ഐ. എം. വേലായുധന്‍ മാസ്റ്റര്‍)
1982- 84 (ശ്രീമതി .ടി .കെ. ശാരദ)
1984 - 91 (ശ്രീ. ടി. പി. ജോര്‍ജ്ജ്)
1991 - 92 (ശ്രീമതി .കെ .കെ. സരോജിനി)
1992 - 96 (ശ്രീമതി. സി. ജെ. കൊച്ചമ്മിണി)
1996- 2001 (ശ്രീമതി. സി. കെ. ഉണ്ണിഭാമിനി)
2001 - 05 (ശ്രിമതി. ടി. എം.രേണുകാദേവി)
2005- 07 (ശ്രിമതി. ടി. കെ. സുനന്ദാഭായ്)
2007 - 08 (ശ്രിമതി. ആര്‍. സുലോചന)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 (വിവരം ലഭ്യമല്ല)
1983 - 87 (വിവരം ലഭ്യമല്ല)
1987 - 88 (വിവരം ലഭ്യമല്ല)
1989 - 90 (വിവരം ലഭ്യമല്ല)
1990 - 92 (വിവരം ലഭ്യമല്ല)
1992-01 (വിവരം ലഭ്യമല്ല)
2001 - 02 (വിവരം ലഭ്യമല്ല)
2002- 04 (വിവരം ലഭ്യമല്ല)
2004- 05 (വിവരം ലഭ്യമല്ല)
2005 - 08 (വിവരം ലഭ്യമല്ല)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • എം.എല്‍.എ.ശ്രീ.തോപ്പില്‍ രവി
  • കാരിക്കേച്ചര്‍ കലാകാരന്‍ ശ്രീ.ജയരാജ് വാരിയര്‍
  • എന്‍.സി.സി.ദേശീയ കോര്‍ഡിനേറ്റര്‍ ശ്രീ.ജേക്കബ്

വഴികാട്ടി

<googlemap version="0.9" lat="10.499036" lon="76.21469" type="map" zoom="15" width="350" height="350"> 11.071469, 76.077017, MMET HS Melmuri (B) 10.496167, 76.214776, SNBHS KANIMANGALAM </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.