"എസ് എൻ ഡി പി എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/പതറാത്ത പാതയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പതറാത്ത പാതയിൽ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 68: വരി 68:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എസ് എൻ ഡി പി  ഹയർ സെക്കൻഡറി        
| സ്കൂൾ= എസ് എൻ ഡി പി  ഹയർ സെക്കൻഡറി സ്കൂൾ , മുവാറ്റുപുഴ     
| സ്കൂൾ കോഡ്= 28003
| സ്കൂൾ കോഡ്= 28003
| ഉപജില്ല= മൂവാറ്റുപുഴ   
| ഉപജില്ല= മൂവാറ്റുപുഴ   

20:23, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പതറാത്ത പാതയിൽ

ഒരു കണ്ണീർ കടലായ്
മാറിയ ഭൂമിയിൽ
ഓരോരോ ജീവനും
പിടഞ്ഞൊരീ വേളയിൽ
മരണത്തിൻ മുമ്പിൽ പതറി നില്കാതെ
മർത്യരെ നീ കരുതുക;
കരുതലോടിരിക്കുക;
വരും കാലമത്രയും .

ജാതി മത വർഗ വർണ്ണ
ഭേദമേത്വമില്ല
നീയും നാനും ,
വേർ തിരുവുമില്ല
ദുരന്തങ്ങൾ എന്നും എന്നും
ഓർമിപ്പിക്കുന്നു നമ്മെ .,
"നിങ്ങളെല്ലാം വെറും
മർത്വർ മാത്രം.,
മ്യതിതൻ ഇരകൾ മാത്രം"

വികസിത ലോകവും
പണ്ഡിതൻമാരും
വിരണ്ടോരീ മുൾക്കിരീടം വെച്ച
കോവിഡ് മാരിക്കുമുമ്പിൽ
വിറയാതെ, പതറാതെ
നിന്നു തടയുവാൻ,
അകലെ നിന്നൊരുമയോ-
ടെതിരുവാൻ


ഡോക്ടർമാർ , നഴ്സുമാർ ,
പോലീസുകാർ പിന്നെ
ഭരണകൂടവും എന്നും
ഒരുമയോടെ കൂടെയുണ്ടേ

അതിജീവനത്തിന്റെ
ചോടുറച്ച പാതയിൽ
അടിയിടറാതെ മുന്നേറുവാൻ
നേരമായി.

കരുതലോടെ നമ്മൾ
കാക്കും അകലവും
വിജനമാം തെരുവുകളും
അടഞ്ഞിടുന്ന കമ്പോളവും
അതിഥികളെ ഊട്ടിടും
അടുക്കളയും
ജാഗ്രത പുലർത്തുന്ന ഭരണകൂടവും
പൊരുമേ നമ്മുക്കു
തടയുവാൻ

നിൻറെ മുൾക്കിരീടം വലിച്ചെറിഞ്ഞ്
ഓടുക കോവിഡേ
ഞങ്ങൾ തൻ പതഞ്ഞ കൈയിൽ
നിന്നുറ ഊരിവീഴുമേ
ഒറ്റ മനസായി ഞങ്ങൾ
നിന്നിടുമ്പോൾ
ആവതില്ല , വീഴ്ത്തുവാൻ
കോവിഡല്ല ,
ഏതു മഹാ വ്യാധിക്കും
 

പാർവതി സുനിൽ
9 C എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ , മുവാറ്റുപുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത