എസ് എൻ എച്ച് എസ് എസ് പൂതാടി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് & ഗൈഡ്സ്

പൂതാടി ശ്രീ നാരായണ ഹയർ സെക്കൻഡറി  സ്കൂളിൽ ,ഹൈസ്കൂൾ- ഹയർസെക്കൻഡറി വിഭാഗത്തിൽ ആയി 4 സ്കൗട്ട് ഗൈഡ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 64 വിദ്യാർത്ഥികളും , ഹയർ സെക്കണ്ടറി വിഭാഗത്തിൽ 62 വിദ്യാർത്ഥികളും ഈ പ്രസ്ഥാനത്തിൽ അംഗങ്ങളാണ്. 2020-21 അധ്യായന വർഷത്തിലെ രാജ്യ പുരസ്ക്കാർ പരീക്ഷ എഴുതിയ പത്താം ക്ലാസ്സിലെ 27 വിദ്യാർത്ഥികളും രാജ്യ പുരസ്ക്കാർ പരീക്ഷ പാസ്സായി. കേരളഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വയനാട് ജില്ലാ അസോസിയേഷൻറെ കീഴിലുള്ള സുൽത്താൻബത്തേരി ലോക്കൽ അസോസിയേഷന്റെ കീഴിലാണ് ആണ് ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ഗൈഡ് യൂണിറ്റ് പ്രവർത്തിക്കുന്നത്. കുട്ടികളിൽ  നല്ല രീതിയിലുള്ള അച്ചടക്കംവളർത്താനും സാമൂഹിക സാംസ്കാരിക രംഗത്ത് നല്ല ഇടപെടലുകൾ നടത്തുവാനുംസാധിച്ചു. പ്രളയകാലത്തും,കോവിഡ് മഹാമാരിയുടെ കാലത്തും നമ്മുടെ ഈ പ്രദേശത്തും  വയനാട് ജില്ലയിലും സ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർഥികൾ നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. എല്ലാ വർഷവും ത്രിദിന ക്യാമ്പുകൾ ,ഏകദിന ക്യാമ്പുകൾ എന്നിവ നടത്തുന്നതു മൂലം സ്കൗട്ട്, ഗൈഡ് അംഗങ്ങൾക്ക്  ലഭിക്കേണ്ട കൃത്യമായ പരിശീലനവും,അവരുടെ ഉള്ളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ പുറത്തുകൊണ്ടുവരാനും സഹായിക്കുന്നു.രാജ്യത്തെ ഉത്തമ പൗരന്മാരായി വളരുന്നതിന് വേണ്ടിയുള്ള എല്ലാ പരിശീലനവും ഈ പ്രസ്ഥാനം കുട്ടികൾക്ക് നൽകുന്നു.ഈ പ്രസ്ഥാനത്തിന് സ്കൂളിൽ നേതൃത്വം നൽകുന്നത് സ്കൗട്ട് , ഗൈഡ് അധ്യാപകരായ പി കെ . ദിനേശൻ , സി.പി. സൗമേഷ് , ജയശ്രീ , രശ്മി.പി.എം എന്നിവരാണ് .

സ്കൗട്ട്-ഗൈഡ് ഗുരുനിര

പേര് വിഭാഗം ഫോൺനമ്പർ ഫോട്ടോ
പി കെ ദിനേശൻ ഹയർസെക്കൻഡറി 9447263117
സി പി സൗമേഷ് ഹൈസ്കൂൾ 9946827654
ജയശ്രീ ഹയർസെക്കൻഡറി 8943071074
രശ്മി.പി.എം ഹൈസ്കൂൾ 9544318404