എസ് എൻ എം യു പി എസ് മുതുകുളം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

രൂപീകരണം :-

            ജൂലൈ 27-ന് ഡോക്ടർ അബ്ദുൽ കലാം ഓർമ്മ ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ചു.

പ്രവർത്തനങ്ങൾ :-

                     അന്നേദിവസം ഡോക്ടർ APJ അബ്ദുൽ കലാമിനെ അനുസ്മരിച്ചു. ഓഗസ്റ്റ് ആറിന് ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ഓഗസ്റ്റ് 9 കിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ കലാപരിപാടികൾ ഗൂഗിൾ മീറ്റിംഗ് നടന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം അമൃത മഹോത്സവം എന്നപേരിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് വൈവിധ്യമായ പരിപാടികൾ സംഘടിപ്പിച്ചു. ശാസ്ത്ര രംഗവുമായി ബന്ധപ്പെട്ട് സ്ഥലനാമചരിത്രം കുട്ടികളെക്കൊണ്ട് തയ്യാറാക്കിച്ചു.BRC തലത്തിൽ ആറാം ക്ലാസിലെ ദേവനാരായണൻ എന്ന കുട്ടിക്ക്  ചരിത്ര രചനയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു.

            നവംബർ ഒന്നിന് കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് സ്കൂൾ തുറന്നു പ്രവർത്തിക്കുകയും കേരളപിറവിദിനം വിപുലമായി ആഘോഷിക്കും ചെയ്തു. നവംബർ 14 ശിശു ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.