എസ് എച്ച് സി ജി എൽ പി എസ് ചാലക്കുടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ ചാലക്കുടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എച്ച് സി ജി എൽ പി സ്കൂൾ ചാലക്കുടി.
എസ് എച്ച് സി ജി എൽ പി എസ് ചാലക്കുടി | |
---|---|
വിലാസം | |
ചാലക്കുടി എസ്എച്ച്.സി.ജി.എൽ.പി.സ്കൂൾ ചാലക്കുടി, ചാലക്കുടി പി.ഒ , 680307 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 04 - 1925 |
വിവരങ്ങൾ | |
ഫോൺ | 04802701048 |
ഇമെയിൽ | shcglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23218 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | Aided |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. ബീന കെ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചാലക്കുടി പട്ടണത്തിന്റെ ഹൃദയഭാഗത്തായി 90 വർഷത്തെ പാരമ്പര്യമുള്ള എസ്.എച്ച്.സി.ജി.എൽ.പി .സ്കൂൾ അതിന്റെ നവതിയാഘോഷനിറവിലായിരിക്കുബോൾ അഭിമാനിക്കാനും ആഹ്ലാദിക്കാനും ഒരു ചരിത്രം തന്നെയുണ്ട് . 1925 ഏപ്രിൽ മാസത്തിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹം അപ്രാപ്യാമായിരുന്ന വിദ്യസാധാരണ ജനങ്ങൾക്ക് പകർന്നു ചാലക്കുടിയേ നഗരവത്കരണത്തിന്റെ പാതയിലെത്തിച്ചു .ആയിരകണക്കിന് വിദ്യാർത്ഥികൾഅക്ഷരജ്ഞാനം നേടി കടന്നു പോയതിന്റെ ഓർമ്മകൾ ഈ വിദ്യാലയം അയവിറക്കുന്നു .
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിൽ കുട്ടികളുടെ അനുപാതത്തിനനുസരിച്ചു ആധുനിക സൗകര്യങ്ങൾ ടോയ്‌ലറ്റ് , വെട്ടവും ,വെളിച്ചവും ,വൃത്തിയും ,വെടിപ്പും,നിയമാനുസൃതമായ വിസ്താരമുള്ള നല്ല ക്ലാസ് മുറികൾ ,കുട്ടികളുടെ ശാരീരിരികാരോഗ്യം സംരക്ഷിക്കുന്നതിനു ആവശ്യമായ ദാഹജലം ലഭ്യമാകത്തക്കവിധത്തിൽ സംവിദാനം ചെയ്‌ത അക്വാഗുർഡ് കുടിവെള്ള കെറ്റിൽ മുതലായവ സൗകര്യപ്രദമാണ് .അത്യാവശ്യസൗകര്യങ്ങൾ ഉള്ള അടുക്കള ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് ഏവരെയും ആകർഷിക്കുന്ന കാളിയുപകരണങ്ങളാൽ അലംകൃതമായ ഒരു ഉദ്യാനവും നിലവിലുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രഗൽഭരായ പ്രധാനധ്യാപകരും സഹപ്രവർത്തകരും ശക്തരായ പി.ടി.എ., എം പി.ടി.എ ,എസ്.എസ്.ജി,അംഗങ്ങളും മാനേജ്മെന്റിനോടൊപ്പം പ്രവർത്തിച്ചതിന്റ ഫലമായി പാഠ്യേതര പ്രവർത്തനങ്ങളിൽ ഇന്നും മുൻപന്തിയിലാണ് .
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
Best L P School Award in 2019-2020 academic year