എസ്. വി. ഹൈസ്കൂൾ പുല്ലാട്/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിലെ സർഗ്ഗാത്മകത കഴിവുകൾ വളർത്തി എടുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. ഇത് നമ്മുടെ സ്കൂളിലും വിജയകരമായി പ്രവർത്തിച്ചു വരുന്നു. സ്കൂളിലെ മുഴുവൻ കുട്ടികളും ഈ ക്ലബ്ബിലെ അംഗങ്ങൾ ആണ്. എല്ലാ വെള്ളിയാഴ്ചയും സർഗ്ഗവേള വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ആണ് നടത്തുന്നത്. ആഴ്ചയിലൊരു ദിവസം ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൺവീനർമാരുടെ യോഗം കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. ഉപജില്ല സർഗ്ഗോത്സവത്തിനു മുൻപായി ക്ലാസ് ക്ലാസ്സ് തല മത്സരവും ,സ്കൂൾതല മത്സരവും നടത്തുന്നു. വർഷംതോറും അയിരൂർ കഥകളി ഗ്രാമത്തിൽ നടത്തുന്ന കഥകളി മേളയിൽ വിവിധ കലാരൂപങ്ങൾ പരിചയപ്പെടുത്താനായി കുട്ടികളെ കൊണ്ടുപോകാറുണ്ട്. കുട്ടികളുടെ സർഗാത്മകകഴിവുകൾ വളർത്തുന്നതിനായി വിദ്യാരംഗം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. കൂടാതെ എല്ലാ വർഷവും കയ്യെഴുത്തുമാസിക സ്കൂൾ വാർഷിക ദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രകാശനം ചെയ്യുന്നുണ്ട്.