എസ്. എൻ. വി. യു. പി. എസ്. മരുതമൺപള്ളി/അക്ഷരവൃക്ഷം/കൊറോണ തന്ന കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ തന്ന കാഴ്ചകൾ

                        
  രാവിലത്തെ പണി കഴിഞ്ഞു
ടി വി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചായ കൊടുക്കാറുണ്ടെന്നും
ഉച്ചയൂണ് കഴിഞ്ഞെന്നും
രണ്ടാളും ഉറങ്ങാറുണ്ടെന്നും
വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ
സിറ്റ് ഔട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും
ഇന്നലെവന്ന കൊറോണയാണ് കാട്ടിത്തന്നത്
ഇനി വരും നാളുകളിൽ നന്മയുടെ
കാഴ്ചകൾ നിറയട്ടെ..
 

ആദിത്യ എം
5 എ എസ് എൻ വി യു പി എസ് മരുതമൺ പള്ളി.
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത