എസ്. എസ്. കെ. എ. എസ്. എൻ. യു. പി. എസ്. തെക്കേഗ്രാമം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തെക്കേഗ്രാമം

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്നു . ധാരാളം ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു മലയാള ഭാഷയുടെയും സാഹിത്യത്തിൻ്റെയും പിതാവായ തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛനെ ആകർഷിച്ച ശോകനാശിനി നദീതീരത്തെ പ്രകൃതിരമണീയമായ ഗ്രാമമാണ് തെക്കേഗ്രാമം

ഭൂമിശാസ്ത്രം

സഹ്യപർവതത്തിനു ചാരെ കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പരമ്പരാഗത പാതയാണ് ചിറ്റൂർ പൊള്ളാച്ചി വഴി. പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ തെക്ക് ഭാഗത്തായാണ് ചിറ്റൂർ. ഇവിടെ ധാരാളം നെൽ‌പ്പാടങ്ങളും തെങ്ങിൻ തോപ്പുകളുമുണ്ട്.


പ്രധാന  പൊതുസ്ഥാപനങ്ങൾ

കോടതി

ചിറ്റൂർ പോലീസ് സ്റ്റേഷൻ

മിനി സിവിൽ സ്റ്റേഷൻ 

മുൻസിപ്പാലിറ്റി

ആരാധാലയങ്ങൾ

ചിറ്റൂർ കാവ് ദേവി ക്ഷേത്രം

കേരളത്തിൽ, പാലക്കാട് ജില്ലയില്ലേ ഒരു പ്രസിദ്ധമായ ഭഗവതി ക്ഷേത്രം ആണ് ചിറ്റൂർ കാവ്. അഥവാ പഴയന്നൂർ കാവ്. ഈ കവിൽ ആ ദേശം ഒട്ടാകെ കൂടി അവിടെ നടത്തുന്ന വേലയാണ് കൊങ്ങൻപട.ഒരു ദേശത്തെ ആളുകൾ കൂടി നിന്ന് അന്യദേശ ശക്തികൾക്കെതിരെ യുദ്ധം ചെയ്തത്തിന്റെ സ്മരണകയിട്ടാണ് കൊങ്ങൻപട ഇവിടെ നടത്തി വരുന്നത്.


വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവണ്മെന്റ് ചിറ്റൂർ കോളേജ്
  • ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
  • ചിറ്റൂർ ബോയ്സ് ഹയർ സ്കോന്ദര്യ സ്കൂൾ
  • ടെക്നിക്കൽ സ്കൂൾ ചിറ്റൂർ