എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
26056 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 26056
യൂണിറ്റ് നമ്പർ LK/2018/26056
അധ്യയനവർഷം 2020-22
അംഗങ്ങളുടെ എണ്ണം 18
വിദ്യാഭ്യാസ ജില്ല എറണാകുളം
റവന്യൂ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ലീഡർ പി എൻ മൊഹമ്മദ് നിഫാൽ
ഡെപ്യൂട്ടി ലീഡർ അൽ അമീൻ പി എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ബിന്ദു കെ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ബീന ഒ ആർ
02/ 05/ 2023 ന് 26056sdpybhs
ഈ താളിൽ അവസാനമായി മാറ്റം വരുത്തി




2020-2022 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പേരുവിവരം

ക്രമനമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ് ഡിവിഷൻ ചിത്രം
1 28732 അതുൽ വി എസ് 8 ബി
2 28733 മുഹമ്മദ് മുഹസിൻ പി എസ് 8 ബി
3 28753 ശ്രാവൺദാസ് കെ എസ് 8 ബി
4 28755 അഭിഷേക് വിനീഷ് 8 ബി
5 28767 ഋതിക് എം എച്ച് 8
6 28769 മൊഹമ്മദ് ആദിൽ കെ എൻ 8 ഡി
7 28770 മുഹമ്മദ് സുഹൈൽ കെ എം 8 ഡി
8 28771 വിഷ്ണു മഹേഷ് 8 ബി
9 28784 ആദിത്യൻ സി ആർ 8
10 28802 അഭിഷേക് കെ എസ് 8
11 28812 സുൾഫിക്കർ പി എസ് 8 ഡി
12 28848 മുഹമ്മദ് താഹിർ ടി എം 8
13 28852 ഫർഹാൻ കെ എസ് 8
14 29267 ഫാരിസ് എ ജെ 8 സി
15 29294 പി എൻ മൊഹമ്മദ് നിഫാൽ 8 സി
16 29323 മുഹമ്മദ് നിഹാൻ എൻ 8 സി
17 29349 അമാൻ അഷ്റഫ് 8 സി
18 29365 അൽ അമീൻ പി എൻ 8 സി


സുവനീർ സ്കാനിംഗ്

സ്കൂളിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുടെ സംസാരിക്കുന്ന രേഖകളെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ശ്രീധർമ്മ പരിപാലന യോഗം പ്ലാറ്റിനം ജൂബിലി, എസ്ഡിപിവൈ സ്കൂളുകളുടെ ഡയമണ്ട് ജൂബിലി സുവനീർ 1981 .അക്കാലത്ത് എഴുപത്തഞ്ചു വർഷം പിന്നിട്ട യോഗത്തിന്റെ ചരിത്രവും അറുപത് വർഷം പിന്നിട്ട സ്കൂൾ ചരിത്രവും ഈ സുവനീറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കിട്ടാവുന്നിടത്തോളം ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ട ധാരാളം ചിത്രങ്ങൾ നശിച്ചുപോയിട്ടുള്ളതായി സുവനീ‍ർ കമ്മിറ്റി ഖേദം പ്രകടിപ്പിച്ചിരിക്കുന്നതായും കാണുന്നു.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഈ സുവനീറിന്റെ ഡിജിറ്റൈസേഷൻ ചെയ്യാനുള്ള പ്രേരണയും ഈ നഷ്ടചിത്രങ്ങളാണ് .പത്താം ക്ലാസിലേയും ഒമ്പതാം ക്ലാസിലേയും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഈ സംരഭത്തിൽ പങ്കുചേരുന്നുണ്ട്.അഫ‍നാസ് അനീഷ്,അൽ അമീൻ പി എൻ,മൊഹമ്മദ് നിഫാൽ പി എൻ,ഫാരിസ് എ ജെ എന്നിവരാണ് ഡിജിറ്റൈസേഷന്റെ ആദ്യ ഘട്ടം നിർവഹിച്ചത്.എസ് ഐ ടി സി ദീപ എസ് ജി ജോയിന്റ് എസ് ഐ ടി സി കമൽരാജ് ടി ആർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

സുവനീർ ഡിജിറ്റൈസേഷൻ ചെയ്യുന്ന ലിറ്റിൽ കൈറ്റ് ടീമംഗങ്ങൾ
ഡിജിറ്റൈസേഷൻ ഒരു തുടക്കം
സ്കാനിംഗ് പ്രവർത്തനങ്ങൾ
ഡിജിറ്റൈസേഷന് നേതൃത്വം നൽകുന്ന അധ്യാപകർ













2021-2023 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പേരുവിവരം

ക്രമനമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ് ഡിവിഷൻ ചിത്രം
1 28921 അഭിഷേക് സി രാജേഷ് 8 A
2 28930 സിദ്ധാർത്ഥ് ഒ ആർ 8 C
3 28935 റായിസ് പി എൻ 8 C
4 28944 അക്ഷയ് എ പി 8 B
5 28950 മുഹമ്മദ് ഗയിസ് പി എൻ 8 B
6 28954 മുഹമ്മദ് യാസിർ 8 B
7 28962 മുഹമ്മദ് അസ്‍ലം വി എച്ച് 8 B
8 28966 നഹാബ് എ എൻ 8 B
9 28970 അഫ്‍നാസ് അനീഷ് 8 A
10 28976 ആദിൽ സി എ 8 C
11 28977 ദേവപ്രയാഗ് ബി 8 A
12 28981 മുഹമ്മദ് ഫർദ്ദീൻ കെ ആർ 8 B
13 28982 ആദിൽ എ എ 8 B
14 29012 ഷിഫാസ് കെ എ 8 A
15 29034 മുഹമ്മദ് അമീൻ 8 D
16 29150 ശ്രീഹരി ടി എസ് 8 A
17 29207 അഭിജിത്ത് എസ് ഷേണായ് 8 A
18 29451 സംഗീത് കെ സിബു 8 A
19 29515 മുഹമ്മദ് യാസിൻ എ ജെ 8 B
20 29521 ഹസീബ് വാഹിദ് കെ എ 8 C
21 29541 ഫർഹാൻ എസ് 8 D
22 29635 നാസിഹ് അമീൻ 8 C
23 29646 അഭിനയ് പ്രദീപ് 8 C
24 29658 ശ്രീഹരി സി വി 8 C


2021-2023 ബാച്ചിന്റെ സ്കൂൾതല പരിശീലനം

2020-2023 ബാച്ചിന്റെ സ്കൂൾതല പരിശീലനം ജനുവരി 10 തിങ്കളാഴ്ച മുതൽ ആരംഭിച്ചു.കൈറ്റ് മിസ്ട്രസുമാർക്ക് ലഭിച്ച ദ്വിദിന പരിശീലനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം നടക്കുന്നത്.കൈറ്റ് മിസ്ട്രസ്സുമാരായ ബീനയുടേയും ബിന്ദുവിന്റേയും നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.ദിവസവും ഉച്ചക്ക് ശേഷം രണ്ടു മണി മുതൽ നാലുമണി വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിശീലനം.

ലിറ്റിൽ കൈറ്റ്‍സ് 2021-2023 സ്കൂൾതല ക്യാമ്പ്

2020-2023 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് ജനുവരി ഇരുപത് വ്യാഴാഴ്ച നടക്കുകയുണ്ടായി.ക്യാമ്പിന്റെ രജിസ്ട്രേഷൻ അതേദിവസം രാവിലെ ഒമ്പതര മണിക്ക് ആരംഭിച്ചു.ഇരുപത്തിനാലംഗങ്ങൾ ഉള്ള ബാച്ചിൽ ഇരുപത്തിരണ്ടുപേരാണ് പങ്കെടുത്തത്.കൈറ്റ് മിസ്ട്രസ് ഒ ആർ ബീന,എസ്ഐടിസി ദീപ എസ് ജി,ജോയിന്റ് എസ്ഐടിസി കമൽരാജ്,അധ്യാപകനായ നിധിൻ വി പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ് അംഗം അഫ്‍നാസ് അനീഷ് സ്വാഗതം ആശംസിച്ചു.സ്കൂൾ പ്രധാനാധ്യാപിക ശ്രീദേവി എസ് ആർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.മുൻ കൈറ്റ് മിസ്ട്രസ് മിനി ടി എസ് കുട്ടികൾക്ക് ആശംസകളർപ്പിച്ചു. കൃത്യം പത്തുമണിക്കു തന്നെ മ‍ഞ്ഞുരക്കൽ പ്രവർത്തനങ്ങളിലൂടെ ക്യാമ്പ് ആരംഭിച്ചു.കുട്ടികളെ വളരെയധികം രസിപ്പിച്ച പ്രവർത്തനങ്ങളായിരുന്നു വിവിധ നിറങ്ങളിലുള്ള തൊപ്പിവെക്കലും മുഖമനക്കുന്നതോടൊപ്പം ചലിക്കുന്ന ബോളുപയോഗിച്ചുള്ള ഗോളടിക്കലും.ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ അഞ്ചു ഗ്രൂപ്പുകളാക്കി തിരിക്കുകയും അഭിജിത്ത് എസ് ഷേണായിയെ യൂണിറ്റ് ലീഡറായും അഫ്‍നാസ് അനീഷിനെ ഡെപ്യൂട്ടി ലീഡറായും തെരെഞ്ഞെടുത്തതിനും ശേഷമാണ് ആനിമേഷൻ ക്ലാസ് തുടങ്ങിയത്.ടുപി ടൂഡി സോഫ്റ്റ്‍വെയറിലായിരുന്നു ആനിമേഷൻ പരിശീലനം.നാല് ആനിമേഷൻ സീനുകൾ നിർമ്മിച്ച് അവ ക്രമീകരിച്ച് എംപിഫോർ ഫോർമാറ്റിലാക്കി അതിനെ ഒറ്റ ആനിമേഷൻ വീഡിയോ ആക്കുക എന്നുള്ളതായിരുന്നു കുട്ടികളുടെ പ്രവർത്തനം.പട്ടം പറപ്പിക്കുന്ന കുട്ടി,അറ്റ് ദൂരേക്ക് ചെറുതായി പോകുന്ന പട്ടം ,അറ്റ് പോയതിനു ശേഷം ലക്ഷ്യമില്ലാതെ പറന്നുപോകുന്ന പട്ടം,ലിറ്റിൽ കൈറ്റ്സ് ലോഗോ ഇവയായിരുന്നു നാല് സീനുകൾ.പതിനൊന്നരമണിക്ക് ചായയും ലഘുഭക്ഷണ വിതരണവുമുണ്ടായിരുന്നു.ഒരു മണിക്കു മുമ്പുതന്നെ കുട്ടികൾ അവരുടെ ആനിമേഷൻ പ്രവർത്തനം മികച്ചരീതിയിൽ പൂർത്തിയാക്കുകയുണ്ടായി.അറ്റ് പോയ പട്ടത്തിന് പിന്നീട് എന്തു സംഭവിച്ചു എന്നത് അവരവരുടെ ഭാവനക്കനുസരിച്ച് പൂർത്തിയാക്കുക എന്നത് അസൈൻമെന്റായി നൽകുകയും ചെയ്തു.ഉച്ചഭക്ഷണംനൽകിയതിനുശേഷം രണ്ടു മണിക്ക് ക്ലാസ് പുനരാരംഭിച്ചു.പിന്നീട് സ്ക്രാച്ച് പ്രോഗ്രാമിംഗിലായിരുന്നു പ്രവർത്തനം.മഞ്ഞുരക്കൽ പ്രവർത്തനം സ്ക്രാച്ച് പ്രോഗ്രാമിലൂടെ തയ്യാറാക്കിയതാണെന്നും അതുപോലുള്ള ചെറിയ ഗെയിമുകൾ തങ്ങൾക്ക് സ്ക്രാച്ച് പ്രോഗ്രാമിംഗിലൂടെ സാധിക്കുമെന്നും പിന്നീടുള്ള സ്ക്രാച്ച് പ്രവർത്തനങ്ങളിൽ നിന്ന് കുട്ടികൾ മനസിലാക്കി.മൂന്നര മണിക്ക് സ്ക്രാച്ച് സെഷൻ അവസാനിച്ചതിനുശേഷം മട്ടാഞ്ചേരി ഉപജില്ലാ മാസ്റ്റർ ട്രെയിനർ പ്രകാശ് പ്രഭു വീഡിയോ കോൺഫറൻസിലൂടെ കുട്ടികളുമായി സംവദിക്കുകയുണ്ടായി. ക്യാമ്പിലെ പ്രവർത്തനങ്ങളെക്കുറിച്ചും അവർ പരിചയപ്പെട്ട അറിവിന്റെ പുതിയ മേഖലകളെക്കുറിച്ചും അഭിപ്രായങ്ങളും അനുഭവങ്ങളും അദ്ദേഹവുമായി പങ്കുവെക്കുകയുണ്ടായി .

ലിറ്റിൽ കൈറ്റ്സ് 2021-2023 ബാച്ചിലെ ഉപജില്ലാ ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പേര് വിവരം

സ്കൂൾതല ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആറുകുട്ടികളിൽ മൂന്ന് പേരെ അനിമേഷൻ ട്രെയിനിംഗിനും മൂന്ന് പേരെ പ്രോഗ്രാമിംഗ് ട്രെയിനിംഗിനും ഉപജില്ലാ ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കുകയുണ്ടായി.

ക്രമനമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ് ഡിവിഷൻ വിഷയം
1 29451 സംഗീത് കെ സിബു 9 A അനിമേഷൻ
2 29646 അഭിനയ് പ്രദീപ് 9 C അനിമേഷൻ
3 29658 ശ്രീഹരി സി വി 9 C അനിമേഷൻ
4 28970 അഫ്‍നാസ് അനീഷ് 9 C പ്രോഗ്രാമിംഗ്
5 28982 ആദിൽ എ എ 9 B പ്രോഗ്രാമിംഗ്
6 29207 അഭിജിത്ത് എസ് ഷേണായ് 9 A പ്രോഗ്രാമിംഗ്

ദ്വിദിന ജില്ലാസഹവാസ ക്യാമ്പ് 2022-2023

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ദ്വിദിന ജില്ലാ സഹവാസ ക്യാമ്പ് ജൂലൈ പതിനാറ്,പതിനേഴ് തിയ്യതികളിൽ കൈറ്റ് ജില്ല കേന്ദ്രം ഇടപ്പള്ളി ആർ ആർ സി യിൽ വെച്ച് നടക്കുകയുണ്ടായി.ഈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദിൽ എ എ പ്രോഗ്രാമിംഗ് വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും മികച്ചരീതിയിൽ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.