എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലഹരി വിമുക്ത ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് ജൂണ്‍ 30 വ്യാഴം

ബി.ആര്‍.സി മട്ടാഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 30ാം തീയതി രാവിലെ 10.30 നു് ഈ സ്കൂളില്‍ വച്ച് ലോകലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് സിവില്‍ എക്സൈസ് ഓഫീസര്‍ ശ്രീ.ബിബിന്‍ ബോസ് നയിച്ച ബോധവല്‍കരണക്ലാസ്സ് (മുക്തി) നടത്തി.ബഹുമാനപ്പെട്ട മട്ടാഞ്ചേരി എ.ഇ.ഒ ശ്രീമതി.വഹീദ കെ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.എം.എന്‍ സന്തോഷ് സാര്‍,ശ്രീമതി.മീര.ആര്‍.(ബി.പി.ഒ, ബി.ആര്‍.സി. മട്ടാഞ്ചേരി),മുക്തി ക്ലബ് കണ്‍വീനര്‍ ശ്രീ.പി.കെ.ഭാസി സാര്‍,ബി.ആര്‍.സി.ട്രെയിനര്‍മാരായ ശ്രീമതി.സിമി,ശ്രീമതി.മഞ്ജു,ശ്രീമതി.സോണി,ശ്രീമതി.ശ്രീദേവി,ശ്രീ.പ്രശാന്ത്,ശ്രീമതി.രജനി എന്നിവര്‍ സന്നിഹിത രായിരുന്നു.8ാം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.ഈശ്വര പ്രാര്‍ത്ഥനയ്ക്കുശേഷം ശ്രീ.സന്തോഷ് സാര്‍ സ്വാഗതം ആശംസിച്ചു.ശ്രീമതി.വഹിദ ഉദ്ഘാടനം നിര്‍വഹിച്ചു.ശ്രീമതി.മീര ആശംസകള്‍ അര്‍പ്പിച്ചു.ശ്രീ.ഭാസി സാര്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

ബോധ പൗര്‍ണ്ണമി - ലഹരി വിരുദ്ധ സെമിനാര്‍ ഒക്ടോബര്‍ 31 തിങ്കള്‍