എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

2017-2018

എന്‍.എം..എം.എസ്

പ്രമാണം:അശ്വിന്‍കുമാര്‍.കെ എസ്.JPG
അശ്വിന്‍കുമാര്‍.കെ എസ്

2016-2017 വര്‍ഷത്തില്‍ നടത്തിയ നാഷണല്‍ മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പിന് എട്ടാം ക്ലാസ്സിലെ അശ്വിന്‍കുമാര്‍ കെ എസ് അര്‍ഹനായി.

വിദ്യാസാഹിതി 2017

കേരള സാഹിത്യ അക്കാദമിയുടേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അദ്ധ്യാപക സാഹിത്യ ശില്പശാല മെയ് 14,15,16 തീയതികളില്‍ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സീമാറ്റില്‍ നടക്കുകയുണ്ടായി.കേരളത്തിലെ ഒരു ലക്ഷത്തിഎണ്‍പത്തയ്യായിരത്തോളം വരുന്ന അദ്ധ്യാപകരില്‍ നിന്നും രചനകള്‍ആവശ്യപ്പടുകയും ലഭിച്ചവയില്‍ നിന്ന് നൂറെണ്ണം തെരെഞ്ഞെടുക്കുകയും അവരില്‍ എണ്‍പത്തൊമ്പത് പേര്‍ ക്യാമ്പില്‍ പങ്കെടുക്കുകയും ചെയ്തു. ഈ സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനായ പി കെ ഭാസിക്ക് ഇതില്‍ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുകയുണ്ടായി.പെരുമ്പടവം ശ്രീധരന്‍ , സുഗതകുമാരി , എസ് വേണുഗോപന്‍, സതീഷ് ബാബു പയ്യന്നൂര്‍, മധുസൂദനന്‍ നായര്‍, ജോര്‍ജ്ജ് ഓണക്കൂര്‍, റഫീക്ക് അഹമ്മദ്, വി ജെ ജയിംസ് ,എെമനം ജോണ്‍ , ലിസി , വൈശാഖന്‍ തുടങ്ങി പ്രമുഖരായ സാഹിത്യകാരന്മാരുടെ സാഹിത്യ സമ്പത്തുകള്‍ അടുത്തറിയുവാനുള്ള അവസരവും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.കഥാകൃത്തുക്കളായ അദ്ധ്യാപകര്‍ അവിടെ അവതരിപ്പിച്ച കഥകളില്‍ മികച്ച അഭിപ്രായം അദ്ദേഹം രചിച്ച ഇരുള്‍ പരക്കുന്നു എന്ന ചെറുകഥയ്ക്ക് ലഭിക്കുകയുണ്ടായി. കഥ പ്രസിദ്ധീകരണ പാതയിലാണ്.