എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യദിനാഘോഷം23

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 15 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('ഭാരതത്തിന്റെ എഴുപത്തേഴാമത് സ്വാതന്ത്ര്യദിനമായ രണ്ടായിരത്തി ഇരുപത്തിമൂന്ന് ആഗസ്റ്റ് പതിനഞ്ച് സ്കൂൾ തലത്തിൽ സമുചിതമായി ആഘോഷിക്കുകയുണ്ടായി.പതാക ഉയർത്തൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭാരതത്തിന്റെ എഴുപത്തേഴാമത് സ്വാതന്ത്ര്യദിനമായ രണ്ടായിരത്തി ഇരുപത്തിമൂന്ന് ആഗസ്റ്റ് പതിനഞ്ച് സ്കൂൾ തലത്തിൽ സമുചിതമായി ആഘോഷിക്കുകയുണ്ടായി.പതാക ഉയർത്തൽ ചടങ്ങ് രാവിലെ ഒമ്പത് പതിനഞ്ചിന് ഹെഡ്‍മിസ്‍ട്രസ് എസ് ആർ ശ്രീദേവി നിർവഹിച്ചു.എൻസിസി കേഡറ്റുകളുടേയും ജെആർസി അംഗങ്ങളുടേയും മറ്റ് കുട്ടികളുടേയും അധ്യാപക-അനധ്യാപകരുടേയും സാന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ നടന്നത്.പതാക ഉയർത്തലിന് ശേഷം ഹെഡ്‍മിസ്‍ട്രസ് കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുണ്ടായി.അജ്‍മൽഷാ വി എസ് ചാച്ചാ നെഹ്രുവിന്റെ വേഷത്തിലെത്തിയത് കുട്ടികളിൽ കൗതുകമുണർത്തി.അധ്യാപകരുടെ ദേശഭക്തിഗാനം നിഹാൽ പി എൻ,ധാർമിക് എന്നിവരുടെ കീ ബോർഡിലുള്ള ഗാനം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മൽസരത്തിൽ അൻരാജ് ആർ ഒന്നാം സ്ഥാനവും ആദർശ് വി എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.സ്വന്തമായി നിർമ്മിച്ച ത്രിവർണ്ണ പതാകയുമായെത്തിയാണ് അഞ്ച് ക്ലാസ് ബി ഡിവിഷനിലെ അബ്‍ദുൾ സിനാൻ സ്വാതന്ത്ര്യദിനമാഘോഷിച്ചത്.