എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/സ്കൂൾപാർലമെന്ററി തെരഞ്ഞെടുപ്പ്23

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 4 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('ഈ വർഷത്തെ സ്കൂൾ പാർലമെന്ററി തെരഞ്ഞെടുപ്പ് രണ്ടായിരത്തി ഇരുപത്തിമൂന്ന് ഡിസംബർ നാലാം തീയതി രാവിലെ പത്തുമണിമുതൽ പതിനൊന്നുമണി വരെ നടക്കുകയുണ്ടായി.ബാലറ്റ് സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ വർഷത്തെ സ്കൂൾ പാർലമെന്ററി തെരഞ്ഞെടുപ്പ് രണ്ടായിരത്തി ഇരുപത്തിമൂന്ന് ഡിസംബർ നാലാം തീയതി രാവിലെ പത്തുമണിമുതൽ പതിനൊന്നുമണി വരെ നടക്കുകയുണ്ടായി.ബാലറ്റ് സംവിധാനം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് രീതിയാണ് അവലംബിച്ചത്.ഓരോക്ലാസിലേയും സമ്മതരായ കുട്ടികളുടെ പേരുകൾ വിദ്യാർത്ഥികൾ നിർദ്ദേശിക്കുകയും അവരെ പിന്താങ്ങുകയും ചെയ്യുന്നതോടെ സ്ഥാനാർത്ഥി പട്ടിക തയ്യാറാവുകയും പിന്നീട് ആവശ്യമുള്ളവരെ പിൻമാറാൻ അനുവദിക്കുകയും ചെയ്തു.കുട്ടികളുടെ പേര് വിളിച്ച് ബാലറ്റ് നൽകി രഹസ്യസ്വഭാവം നിലനിർത്തിക്കൊണ്ടാണ് വോട്ടെടുപ്പ് നടത്തിയത്.ജനാധിപത്യ വ്യവസ്ഥിതിയെ മനസിലാക്കുവാനും അതിൽ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം,വിവിധ ഘട്ടങ്ങൾ,പ്രവർത്തനങ്ങൾ ഇവ നേരിട്ടറിയാനും അതിന്റെ ഭാഗമാകുന്നതിലൂടെ കുട്ടികൾക്ക് സാധ്യമാകുന്നു.ഇത് കുട്ടികൾക്ക് ഒരു പുതിയ പഠനാനുഭവം തന്നെ നൽകുന്നു.