എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/സംസ്‍കൃതദിനാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
19:41, 24 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രണ്ടായിരത്തിഇരുപത്തിമൂന്ന് സെപ്റ്റംബർ പതിനൊന്നാം തീയതി സ്കൂൾതലത്തിൽ സംസ്കൃതദിനം ആഘോഷിക്കുകയുണ്ടായി.രാവിലെ നടത്തിയ സംസ്കൃതം കുട്ടികളുടെ പ്രത്യേക മീറ്റിംഗിൽ ഹെഡ്മിസ്ട്രസ് എസ് ആർ ശ്രീദേവി അദ്ധ്യക്ഷപദം അലങ്കരിച്ചു.സംസ്കൃതം അധ്യാപികയായ എ എൻ അമ്പിളി ആലപിച്ച പ്രാർത്ഥനയോടെ ചടങ്ങുകൾ തുടങ്ങി.മുഖ്യാതിഥിയായി എത്തിയത് സംസ്കൃത ഭാഷ പണ്ഡിതനും നിരവധി ഭാഷാവ്യാകരണ പുസ്തകങ്ങളുടെ രചയിതാവുമായ ജോസഫ് ബോബി യാണ്.അദ്ദേഹം രചിച്ച വ്യാകരണ പുസ്തകമായ സമസ്തപദലേഖനം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒന്നാണ്.സംസ്കൃതദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭാഷയുടെ പ്രത്യേകതകളെക്കുറിച്ചും അദ്ദേഹം കുട്ടികളോട് സംവദിക്കുകയുണ്ടായി.സംസ്കൃതഭാഷയുടെ മഹത്വത്തെ ഉൾക്കൊണ്ടുള്ള ഗാനം കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി.ആറാം ക്ലാസിലെ അനസ് അബ്ദുള്ള സംസ്കൃതദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഒമ്പതാം ക്ലാസിലെ അബിൻ സി യു സംസ്കൃത ദിന സന്ദേശം അവതരിപ്പിച്ചു.സീനിയർ അധ്യാപികയായ കെ പി മായ ആശംസാ ഭാഷണം നടത്തി.കെ ആർ ലീന ടീച്ചർ കൃതജ്ഞത അർപ്പിച്ചു.കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തുകയുണ്ടായി.