എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/നാഗസാക്കി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 11 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആഗസ്റ്റ് ഒമ്പത് നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ സ്കൂൾതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീദേവി എസ് ആർ നിർവഹിച്ചു.യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുടെ പ്രദർശനം,യുദ്ധവിരുദ്ധ റാലി, യുദ്ധ ദുരന്തങ്ങളെക്കുറിച്ചുള്ള കുട്ടികൾ നിർമ്മിച്ച ഡോക്യുമെന്ററി,സഡാക്കൊ കൊക്കുകളുടെ പ്രദർശനം,സഡാക്കൊ സസാക്കിയുടെ മാതൃക,ലോകസമാധാനം പുലരട്ടെ എന്ന സന്ദേശം നൽകിക്കൊണ്ട് പ്രാവിനെ പറത്തൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് സ്‍കൂളിൽ നടന്നത്.സോഷ്യൽ സയൻസ് ക്ലബ് കൺവീനറായ ഷിജി സി എസ്,സാമൂഹ്യശാസ്ത്രം അധ്യാപകരായ ശാരി കെ ആർ,കമൽരാജ് ടി ആർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.ചിത്രകലാ അധ്യാപകനായ പ്രജീഷ് നിർമ്മിച്ച സഡാക്കൊ സസാക്കിയുടെ കളിമൺ മാതൃക ചടങ്ങിന് മിഴിവേകി.


സമാധാനം പുലരട്ടെ
സമാധാന റാലി
സഡാക്കൊ സസാക്കിയുടെ ക്ലേ മാതൃക
കുട്ടികൾ നിർമ്മിച്ച സഡാക്കൊ കൊക്കുകൾ