എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/അന്താരാഷ്‍ട്ര പുസ്‍തകോൽസവം23

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 27 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('ഇരുപത്താറാമത് അന്താരാഷ്ട്ര പുസ്തകോൽസവത്തോടനുബന്ധിച്ച് കുട്ടികളുടെ പുസ്തക പ്രദർശനം'''വായനാമധുരം'''സെപ്റ്റംബർ ഇരുപത്താറാം തീയതി രാവിലെ പതിനൊന്നുമണിക്ക് സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇരുപത്താറാമത് അന്താരാഷ്ട്ര പുസ്തകോൽസവത്തോടനുബന്ധിച്ച് കുട്ടികളുടെ പുസ്തക പ്രദർശനംവായനാമധുരംസെപ്റ്റംബർ ഇരുപത്താറാം തീയതി രാവിലെ പതിനൊന്നുമണിക്ക് സ്കൂൾ ഹാളിൽ വെച്ച് നടത്തുകയുണ്ടായി.കുട്ടികൾ കൊണ്ടുവന്ന വ്യത്യസ്തങ്ങളായ പുസ്തകങ്ങളുടെ പ്രദർശനമായിരുന്നു സംഘടിപ്പിച്ചിരുന്നത്.പ്രധാനഅധ്യാപിക എസ് ആർ ശ്രീദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ പി പ്രിയ ഏവരേയും സ്വാഗതം ചെയ്തു.കൊച്ചികോർപ്പറേഷൻ കൗൺസിലർ സി ആർ സുധീർ ഉദ്ഘാടനം നിർവഹിച്ചു.പ്രശസ്ത ബാലസാഹിത്യകാരൻ ബാലചന്ദ്രൻ പുറ്റുമാനൂർ വായനാസന്ദേശം നൽകി.എസ് ഡി പി വൈ ജി വി എച്ച് എസ് മുൻ പ്രിൻസിപ്പാൾ സി കെ രാജം ആശംസകൾ അർപ്പിച്ചു.സംഘാടകരായ കലാഭവൻ സുദർശൻ,ജോസ് ക്രിസ്റ്റഫർ,സാജൻ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.ചടങ്ങിൽ വെച്ച് മുപ്പത് കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുകയുണ്ടായി.കെ ആർ ലീന ടീച്ചർ കൃതജ്ഞത പ്രകാശിപ്പിച്ചു.