എസ്.ജെ.എച്ച്.എസ് ഉപ്പുതോട്

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 5 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30060 (സംവാദം | സംഭാവനകൾ) (photo uploaded)
എസ്.ജെ.എച്ച്.എസ് ഉപ്പുതോട്
വിലാസം
ഉപ്പുതോട്
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-201630060




ചരിത്രം

ഉടുന്പന്‍ചോല താലൂക്കില്‍ ഉപ്പുതോട് വില്ലജില്‍ മരിയാപുരം പഞ്ചായത്തിന്‍റെ രണ്ടാം വാര്‍ഡില്‍ സെന്‍റ് ജോസഫ് സ് ദേവാലയത്തിന്‍റെ കുരിശുങ്കല്‍ കവലയില്‍നിന്നും 100 മീറ്റര്‍ ഉള്ളിലായി ഉപ്പുതോട് കരിക്കിന്‍മേട് റോഡിന്‍റെ വലതുവശത്തായി ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നു. ഇടുക്കിയുടെ ആസ്ഥാനമായ പൈനാവില്‍നിന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെയായി ആണ് ഈ വിദ്യാലായം. ചരിത്രം - വിദ്യാഭ്ായസ സൗകര്യങ്ങള്‍ ഒന്നു ഇല്ലാതിരുന്നകാലത്ത് ഉപ്പുതോട് പള്ളിയോടനുബന്ധിച്ച് 1964 ല്‍ രവ. ഫാ. തോമസ് ചെട്ടിപ്പറന്പില്‍ വികാരിയായിരിക്കുമ്പോള്‍ പള്ളികൂടമായി ആരംഭിച്ച സ്ഥാപനമാണ് ഇന്നത്തെ സെന്‍റ് ജോസഫ് സ് ഹൈസ്കൂള്‍ ആയി ഉയര്‍ന്നത്. സ്കൂള്‍ തുടങ്ങി 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഇത് ഒരു ഗവണ്‍മെന്‍റ് അംഗീകൃത സ്കൂളായി മാറുന്നത്. മരിയാപുരം പഞ്ചായത്തില്‍ ആദ്യമായി ആരംഭിച്ച സ്കൂളും ഇത്തന്നെ. 6-6-1979 ല്‍ 5 ാം ക്ലാസോടുകൂടി തുടങ്ങിയ ഈ സ്കൂള്‍ 1983 ല്‍ ഹൈസ്കൂളായി ഉയര്‍ന്നു. ഇപ്പോള്‍ 296 കുട്ടികല് 11 ഡിവിഷനുകളിലായി പഠനം നടത്തിവരുന്നു. 12 ക്ലാസ്മുറികളും, 18 അധ്യാപകരും, 4 അനധ്യാപകരും. ഈ സ്ഥാപനത്തില്‍ സേവനം ചെയ്തുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

20 അടി വിതമുള്ള 12 ക്ലാസ് മുറികളും, 7 കംപ്യട്ടറുകളുള്ള ഒരു കംപ്യട്ടര്‍ ലാബ് ഒരു റീഡിംഗ് റൂം ഒരു സയന്‍സ് ലാബ് 100 മീറ്റര്‍ നിളവും 75 മീറ്റര്‍ വീതിയും ഉള്ള ഒരു ഗ്രൗണ്ടും ഒരു സ്റ്റാ ഫ് റൂം ഒരു ഓഫീസ് റൂം സ്കൂളിന് ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
 8-9 ക്ലാസുകളില്‍ എല്ലാ ക്ലാസിലും ക്ലാസ് മാഗസിന്‍ തയ്യാറാക്കിയിട്ടുണ്ട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി. -

വളരെ മികച്ചറീതിയില്‍ പ്രവര്‍ത്തിക്കുന്നു. പുസ്തക ആസ്വാധന കുറിപ്പിന് ഒരുകുട്ടിക്ക് സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സയന്‍സ് ക്ലബ്ബ് മാത് സ് ക്ലബ്ബ് സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ഇക്കോ ക്ലബ്ബ് നേച്ചര്‍ ക്ലബ്ബ് എന്നീ ക്ലബ്ബുകള് സജ്ജീവമായി പ്രവര്‍ത്തിക്കുന്നു.

മാത് സ് ക്ലബ്ബിന് ഉപജില്ലയില് ഒന്നാം സ്ഥാനവും സയന്‍സ് ക്ലബ്ബിന് മൂന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി

മാനേജ്മെന്റ്

ബഹു. ജോസ് കരിവേലിക്കല്‍ അച്ചന്‍ വിദ്യാഭ്യാസ സെക്രട്ടറിയായും, ബഹു. മാത്യ കരോട്ടുകൊച്ചറയ്ക്കല്‍ അച്ചന്‍ മാനേജരായും ഈ സ്കൂളിനെ നല്ലരീതിയില്‍ നീയന്ത്രിക്കുുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

അലക്സാണ്ടര്‍ എ. സി. എബ്രാഹം റ്റി. കെ. ബേബി ജോസഫ് പോള്‍സി വര്‍ഗ്ഗീസ് അന്നക്കുട്ടി എം. എം ഏലിയാമ്മ കെ. വി. എന്‍. എം. ആന്‍റണി റ്റി. വി. ജോസഫ് കെ. എം. വര്‍ഗ്ഗീസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ജോസ് ജോസഫ് കാണ്ടാവനം - അമേരിക്ക ഡിജി വി. തോമസ് - പോലീസ് ഷൈന്‍ ജോസഫ് - പഞ്ചായത്ത് മെന്പര്‍

വഴികാട്ടി