സഹായം Reading Problems? Click here


എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/അക്ഷരവൃക്ഷം/ദുരന്തനടനം

Schoolwiki സംരംഭത്തിൽ നിന്ന്
< എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം‎ | അക്ഷരവൃക്ഷം
21:03, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
ദുരന്തനടനം

ഭൂലോകത്തിൻ ദുരന്തമായ് പറന്നിറങ്ങിയ കൊറോണേ
വുഹാനിൽ നിന്നുയിർ കൊണ്ട് വിഷം വിതച്ച വിഷവിത്തേ....

മനുജ കുലത്തിലെമ്പാടും മൃതിതൻ വ്യഥ പടർത്തിയല്ലോ
ദേവാലയങ്ങളിലെല്ലാമെ വിജനത പ്രവഹിപ്പിച്ചല്ലോ....

കലുഷിതമായി സുന്ദര ധരിത്രി പങ്കിലമായ വൈറസാൽ
മാനവവംശ ഗർവ്വിനാൽ മൃത്യു താണ്ഡവനൃത്തം ആടുമ്പോൾ....

പക്ഷിമൃഗാദികൾ പുളകിതരായ് നിർഭയരായ് കഴിയുന്നു
കടലും കരയും ആഹ്ലാദത്താൽ ഉദ്ധവഗീതം പാടുന്നു....

ഏകാന്തതയിൽ ഗഗനങ്ങൾ സദ് വചനങ്ങൾ ചൊരിയുന്നു
സദ്ഭാഷണങ്ങളിൽ ഉയിർ കൊണ്ട് മാനവർ ഒന്നിച്ചായ് കൈകോർക്കുന്നു....

തുടച്ചു നീക്കാൻ കൂട്ടായി ആതുരർക്കൊപ്പം ആതുരസേവകരുണ്ടല്ലോ
നീതിപാലകർ നമ്മൾക്കായ് സതതം വെയിലും മഴയും ഏൽക്കുന്നു....

അവനിയിലെ മാലാഘമാർ ജാഗ്രതയാൽ അമൃത പൂജ ചെയ്യുന്നു
ഭരണകൂടം നമ്മൾക്ക് പ്രതിരോധ നൗക ചമക്കുന്നു....

മദമാത്സര്യമില്ലാതെ അഹോരാത്രം പടവെട്ടി
ഒന്നിച്ചൊന്നായ് നിന്നു നാം മഹാവ്യാധിയെ തുരത്തീടും....

            - ജാസ്മിൻ കെ എ -

ജാസ്മിൻ കെ എ
അധ്യാപിക എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത