എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''തിരിച്ചറിവിന്റെ കോറോണക്കാലം '''

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവിന്റെ കൊറോണക്കാലം

റിട്ടയേർഡ് ഡോക്ടർ,ഡോക്ടർ മാധവൻ ഇന്ന് അൽപ്പം താമസിച്ചാണ് എഴുന്നേറ്റത്. എന്നും വരുന്നതുപോലെ ഗുളിക കഴിക്കുവാനുള്ള ഓർമ്മപ്പെടുത്തലായി കാനഡയിൽ നിന്ന് മകൾ ധന്യ മാധവന്റെ കാൾ ഇന്നുണ്ടായില്ല.എന്നാലും കൃത്യം ഒൻപതു മണിക്കുതന്നെ കാൾ വന്നു. പക്ഷെ അത് കാസർഗോഡ് കോവിഡ്- ആശുപത്രിയിൽ നിന്നായിരുന്നു സംസാരിച്ചത് .മുൻ സഹപ്രവർത്തകനായിരുന്ന ബിമൽ നാരായണപ്പട്ടർ.'സർ, സാറിനെ ഞങ്ങൾക്കാവശ്യമുണ്ട്.ഒരു ഉപദേഷ്ടവായി'.ഡോക്ടർ എടുത്തടിച്ച സ്വരത്തിൽ പാഞ്ഞു, 'എനിക്ക് ആവില്ലടോ,ഞാൻ നരച്ചു '......ബിമൽ സംസാരിക്കാൻ തുടങ്ങി. 'എനിക്ക് അറിയില്ല,പക്ഷെ സർ