എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''ഞാൻ കൊറോണ'''

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണ

ഞാൻ കൊറോണ വൈറസ്.കോവിഡ് -19 എന്ന പേരിലും ഞാൻ അറിയപ്പെടും.കൊറോണ വൈറസെന്ന കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്.നൂറ്റിയിരുപതു നാനോമീറ്ററാണ് എന്റെ വ്യാസം.ഞാൻ മനുഷ്യരിൽ വേഗത്തിൽ വ്യാപിക്കും.ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് ഞാനാദ്യമായി മനുഷ്യരെ കീഴടക്കിയത്.കടുത്ത ചുമയും,ശ്വാസതടസ്സവും,പനിയുമാണ് എന്റെ പ്രധാന ലക്ഷണങ്ങൾ.ഞാൻ കാരണം ഇറ്റലിയിലും,ഇറാനിലും,ചൈനയിലും നിരവധിപേർ മരണമടഞ്ഞു.ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ശ്വാസനാളിയിലാണ് ഞാൻ കൂടുതലായിരിക്കുന്നത്.ശരീരത്തിന് പുറത്ത് എനിക്ക് മൂന്നു മണിക്കൂർ മുതൽ മൂന്ന്‌ ‌ ദിവസം വരെ ജീവിക്കാൻ സാധിക്കും.കണ്ണ്,മൂക്ക്,വായ്‌,എന്നിവയിലൂടെ ഞാൻ ശരീരത്തിൽ നേരിട്ടോ അല്ലാതെയോ എത്തും.മനുഷ്യർ പോലും അറിയാതെയായിരിക്കും ഞാൻ അവരിൽ കയറിപ്പറ്റുക.എന്നെ നിയന്ത്രിക്കാൻ ശുചിത്വമാണാവശ്യം.കൈകൾ സോപ്പുപയോഗിച്ചു ഇടയ്ക്കിടെ കഴുകുക ,മുഖം മറയ്ക്കാൻ മാസ്ക് ധരിക്കുക ,സാമൂഹിക അകലം പാലിക്കുക എന്നിവ ചെയ്തില്ലെങ്കിൽ ഞാൻ നിങ്ങളിൽ പ്രവേശിക്കും.അതിനാൽ നിങ്ങളെ നിങ്ങൾതന്നെ സൂക്ഷിക്കുക.ചെയ്തില്ലെങ്കിൽ ഞാൻ നിങ്ങളെ കീഴടക്കും.ഞാനാണ് കൊറോണ.

അനഘ എൻ.അജി
6C എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ