എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കൊറോണ'''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

 
അകലെ വുഹാനിൽ നിന്നും
പിറന്നു വന്നൊരു സൂഷ്മാണു
തനിയെ കയറും മനുജരിൽ
ജാതിയില്ല...മതമില്ല...
അതിരുകളില്ല...മതിലുകളില്ല...
ആൺപെൺ വ്യത്യാസവുമില്ല
ചുമയും പനിയും ശ്വാസതടസ്സവും
മിണ്ടുന്നില്ല...അടുക്കുന്നില്ല...
അയൽക്കാർ തമ്മിൽ പോലും
അകലുന്നു മനസുകൾ തമ്മിലും.
മുഖം മറച്ചും ശരീരം മറച്ചും
ആതുര ശുശ്രൂഷ
അറിയില്ല ഈ വൈറസിനെ
വുഹാനിലെ മാംസക്കച്ചവടത്തിൽ
നിന്നും മനുഷ്യൻ പടച്ചുവിട്ടതോ
മനുജനുള്ള തിരിച്ചടിയോ...